ETV Bharat / state

puthupally pala assembly bypoll results| മാണിയുടെ മകൻ പാലായില്‍ വീണപ്പോൾ ചാണ്ടിയെ മാറോടണച്ച് പുതുപ്പള്ളി, തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലേക്കൊരു വിധിയെഴുത്ത് - ജോസ് കെ മാണി ഉപതെരഞ്ഞെടുപ്പ്

puthupally pala assembly election results 1965 മുതല്‍ 2016 വരെയുള്ള 13 നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് കേരള കോൺഗ്രസ് നേതാവ് കെഎം മാണി തുടർച്ചയായി പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. അതേസമയം 1970 മുതല്‍ തുടർച്ചയായി 53 വർഷം പുതുപ്പള്ളിയിലെ ജനങ്ങൾ തെരഞ്ഞെടുത്തത് ഉമ്മൻചാണ്ടിയെ ആയിരുന്നു.

puthupally-pala-assembly-bypoll-results
puthupally-pala-assembly-bypoll-results
author img

By ETV Bharat Kerala Team

Published : Sep 8, 2023, 3:44 PM IST

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ പകരം വെയ്‌ക്കാനില്ലാത്ത നേതാക്കൻമാരാണ് കെഎം മാണിയും ഉമ്മൻചാണ്ടിയും...ഇരുവരെയും നിയമസഭയിലേക്ക് അയച്ചത് യഥാക്രമം പാല, പുതുപ്പള്ളി എന്നി മണ്ഡലങ്ങളാണ്. അതുകൊണ്ടു തന്നെ കോട്ടയം ജില്ലയില്‍ ഉൾപ്പെടുന്ന പുതുപ്പള്ളിക്കും പാലയ്ക്കും കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ പ്രാധാന്യവുമുണ്ട്. കാരണം മറ്റൊന്നുമല്ല, ഇരുമണ്ഡലങ്ങളുടെ ചരിത്രത്തിലും ദീർഘകാലം ജനപ്രതിനിധികളായിരുന്നതും ഇവർ തന്നെ. അതായത് മരണം വരെ.

1965 മുതല്‍ 2016 വരെയുള്ള 13 നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് കേരള കോൺഗ്രസ് നേതാവ് കെഎം മാണി തുടർച്ചയായി പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. അതേസമയം 1970 മുതല്‍ തുടർച്ചയായി 53 വർഷം പുതുപ്പള്ളിയിലെ ജനങ്ങൾ തെരഞ്ഞെടുത്തത് ഉമ്മൻചാണ്ടിയെ ആയിരുന്നു. തെരഞ്ഞെടുപ്പുകൾ മാറി മാറി വന്നെങ്കിലും നിയമസഭയിലേക്ക് ഇവര്‍ തന്നെ വണ്ടി കയറി. ഭൂരിപക്ഷത്തില്‍ കുറവുണ്ടായെങ്കിലും പാലാ മണ്ഡലം കെഎം മാണിക്കൊപ്പവും പുതുപ്പള്ളി എന്നും ഉമ്മൻചാണ്ടിക്കൊപ്പവും നിലകൊണ്ടു.

'മരണമൊരു മാറ്റമായി': പക്ഷേ കെഎം മാണിയുടെ മരണ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചിത്രം മാറി. 2019ല്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി തോറ്റു. പിന്നാലെ നടന്ന് പൊതു തെരഞ്ഞെടുപ്പില്‍ മുന്നണി മാറി മത്സരിച്ചെങ്കിലും കെ.എം.മാണിയുടെ മകന്‍ ജോസ് കെ.മാണിയും തോറ്റു. കെഎം. മാണിയുടെ മരണ ശേഷം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ യുഡിഎഫിലും കേരള കോണ്‍ഗ്രസ് എമ്മിലും തര്‍ക്കം രൂക്ഷമായിരുന്നു.

കെ.എം.മാണിയുടെ മരണ ശേഷം പാര്‍ട്ടിയുടെ ചെയര്‍മാന്‍ ഏക വര്‍ക്കിങ്ങ് ചെയര്‍മാനായിരുന്ന പി.ജെ.ജോസഫായി. ഇത് ജോസ് കെ.മാണ് അംഗീകരിച്ചില്ല. അതോടെ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അലങ്കോലമായി. ഇതേതുടര്‍ന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന പോലെ ജോസ്.കെ.മാണി സ്ഥാനാര്‍ത്ഥിയായില്ല. പകരം ജോസ് ടോം കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി.

ജോസ് കെ.മാണിയുടെ ഈ തീരുമാനം അംഗീകരിക്കാതിരുന്ന പി.ജെ.ജോസഫ് പാര്‍ട്ടി ചിഹ്നമായ രണ്ടില പോലും സ്ഥാനാര്‍ഥിക്ക് അനുവദിച്ചില്ല. പൈനാപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച ജോസ് ടോം 2943 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മാണി സി.കാപ്പനോട് തോറ്റു. നിരവധി തവണ കെ.എം.മാണിയോട് മത്സരിച്ച് തോറ്റ മാണി സി.കാപ്പന്റെ ആദ്യ വിജയമായിരുന്നു അത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണി സംവിധാനമാകെ മാറി. യുഡിഎഫില്‍ നിന്ന് ജോസ് കെ.മാണി എല്‍ഡിഎഫിലെത്തി.

പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് ഇടതു മുന്നണി നല്‍കിയതോടെ മാണി സി.കാപ്പന്‍ യുഡിഎഫ് സ്ഥാനാർഥിയായി. മികച്ച വിജയ പ്രതീക്ഷയുമായി മത്സരിച്ച ജോസ് കെ.മാണിക്ക് പക്ഷേ വലിയ പരാജയമാണുണ്ടായത്. 15378 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാണി സി.കാപ്പന്‍ യുഡിഎഫ് എംഎല്‍എയായി നിയമസഭയിലെത്തി.

'ഉമ്മൻചാണ്ടിയിലിഞ്ഞ് പുതുപ്പള്ളി': ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് പുതിയ ചരിത്രമാണ് കുറിച്ചത്. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മനെ പുതുപ്പള്ളിക്കാര്‍ വിജയിപ്പിച്ചത്. സാക്ഷാല്‍ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടും ഭൂരിപക്ഷവും (ഭൂരിപക്ഷം:37719) പുതുപ്പള്ളിയിലെ ജനങ്ങള്‍ ചാണ്ടി ഉമ്മന് നല്‍കി.

ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയിലും സംസ്‌കാര ചടങ്ങിലും അതിനു ശേഷം പുതുപ്പള്ളി പള്ളിയിലെ കല്ലറയിലും ഒഴുകിയെത്തിയ അതേ വികാരത്തില്‍ തന്നെ പുതുപ്പള്ളിയിലെ ജനങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ സഹതാപതരംഗമെല്ലാം കടന്ന് ഏറെ മുന്നോട്ടു പോയി ഭൂരിപക്ഷം.

53 വര്‍ഷം ഉമ്മന്‍ചാണ്ടി ചേര്‍ത്തു നിര്‍ത്തിയ പുതുപ്പള്ളിയെ ഇനി ചാണ്ടി ഉമ്മന്‍ നയിക്കും. 2011 ലെ തിരഞ്ഞെടുപ്പിലാണ് ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്. 33255 വോട്ടിനാണ് അന്ന് ഉമ്മന്‍ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടത്. 2021ലെ തെരഞ്ഞെടുപ്പില്‍ ജയ്ക്ക് സി.തോമസിനോട് 9044 വോട്ടിന്‍റെ മാത്രം ഭൂരപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയിച്ചത്. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ ജെയ്ക്ക് സി തോമസ് മത്സരിക്കാനിറങ്ങിയത്. എന്നാല്‍ ജെയ്ക്കിന് മാത്രമല്ല എല്‍ഡിഎഫിനും കാലിടറി.

മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെ മുന്നിലെത്തി. ജയ്ക്കിന് ആകെ ലഭിച്ച വോട്ടിനേക്കാള്‍ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. സഹതാപ തരംഗം പാലായില്‍ എല്‍ക്കാതിരുന്നപ്പോൾ, പുതുപ്പള്ളി ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മനെ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.