തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന്‍റെ ചോര കുടിക്കാൻ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ ശ്രമിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വകുപ്പുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ വിമർശനമുന്നയിക്കുകയാണ് സുധാകരൻ ചെയ്യുന്നത്. കോഴിക്കോട് കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
also read: കൂളിമാട് പാലം തകർച്ച ; പൊതുമരാമത്ത് വകുപ്പിനുണ്ടായത് ഗുരുതര വീഴ്‌ച
സര്‍ക്കാരിന് കമ്പനിയോടോ കരാറുകാരോടോ പ്രത്യേക താല്‍പ്പര്യമില്ല. യു ഡി എഫിന്‍റെ കാലത്തും ഊരാളുങ്കൽ സൊസൈറ്റി ഇത്തരം ജോലികള്‍ ഏറ്റെടുത്തിരുന്നെന്നും പാലാരിവട്ടവും കൂളിമാടും രണ്ടും രണ്ടാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് പാലാരിവട്ടം പാലം തകര്‍ച്ചയുടെ ഹാങ്‌ഓവര്‍ മാറിയിട്ടില്ലെന്നും മന്ത്രി ആരോപിച്ചു.