തിരുവനന്തപുരം: പി.എസ്.സി ക്രമക്കേട് നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെയർമാനും അംഗങ്ങളും ചേർന്നാണ് പി.എസ്.സിയെ തകർത്തത്. പുറത്തു നിന്നുള്ള ഏജൻസി അന്വേഷിച്ചാലേ എല്ലാവരുടെയും പങ്ക് പുറത്തു വരൂ. പിൻ വാതിലിലൂടെ കടന്നു വന്നവരെ ശിക്ഷിക്കണം. ഒന്നും ഭയക്കാനില്ലെങ്കിൽ സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നതെന്തിനെന്നും ചെന്നിത്തല ചോദിച്ചു.
പൊലീസാണ് ശ്രീറാം വെങ്കിട്ടരാമന്റെ കേസ് അട്ടിമറിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാർ അതിന് കൂട്ടുനിന്നു. സത്യസന്ധമായ അന്വേഷണം നടക്കില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.