തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ മുഖ്യ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള അപേക്ഷ കോടതിയിൽ സമർപിച്ചു. കേസിൽ ഇരുവരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നത്. യൂണിവേഴ്സ്റ്റി കോളേജിലെ കുത്തു കേസില്‍ അറസ്റ്റിലായ ഇരുവരും ജയിലിലാണ്.
പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശിവരഞ്ജിത്തിനെയും നസീമിനെയും അന്വേഷണസംഘം ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.