ETV Bharat / state

ആർ.സി.ഇ.പി കരാറിനെതിരെ രാഷ്ട്രീയം മറന്ന് പ്രതിഷേധ കൺവെൻഷൻ

author img

By

Published : Oct 23, 2019, 6:17 PM IST

Updated : Oct 23, 2019, 7:30 PM IST

28 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ കർഷക സംഘടനകളും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആർ.സി.ഇ.പി കരാറിനെതിരെ പ്രതിഷേധ കൺവെൻഷൻ നടത്തും: മന്ത്രി വി എസ് സുനിൽകുമാർ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ആർ.സി.ഇ.പി കരാറിനെതിരെ സംസ്ഥാന സർക്കാർ പ്രതിഷേധ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. 'കേരളം ഒന്നിക്കുന്നു' എന്ന പേരിലാണ് കൺവെൻഷൻ നടക്കുന്നത്. കരാര്‍ കാർഷികവും കാർഷിക അനുബന്ധ വ്യവസായ വ്യാപാര മേഖലയെയും തകർക്കുന്നതാണ്. ഇക്കാര്യങ്ങള്‍ സാധാരണക്കാരിലെത്തിക്കുകയാണ് കണ്‍വെന്‍ഷന്‍റെ ലക്ഷ്യം. ഈമാസം 28 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ആർ.സി.ഇ.പി കരാർ കേരളത്തിന്‍റെ കാർഷിക മേഖലയെ അപ്പാടെ തകർക്കും. അതുകൊണ്ടുതന്നെ ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ കർഷക സംഘടനകളും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കണമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭ പോലും കരാറിനെ കുറിച്ച് ചർച്ച ചെയിട്ടില്ലെന്നാണ് കരുതുന്നതെന്നും കൃഷിമന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Intro:കേന്ദ്ര സർക്കാരിൻറെ ആർ സി ഇ പി കരാറിനെതിരെ സംസ്ഥാന സർക്കാർ പ്രതിഷേധ കൺവെൻഷൻ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തിന് കാർഷികവും കാർഷിക അനുബന്ധ വ്യവസായ വ്യാപാര മേഖലയെ തകർക്കുന്നതാണ് പുതിയ കരാർ എന്നത് സാധാരണക്കാരിലെത്തിക്കാനാണ്
കേരളം ഒന്നിക്കുന്നു എന്ന പേരിൽ കൺവെൻഷൻ ക്കുന്നത്. ഈ മാസം 28 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
ആർ സി ഇ പി കരാർ കേരളത്തിൻറെ കാർഷിക മേഖലയെ അപ്പാടെ തകർക്കുമെന്നും അതുകൊണ്ടുതന്നെ ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ കർഷക സംഘടനകളും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു .പ്രതിപക്ഷ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഫെഡറലിസത്തെ തകർക്കുന്ന നടപടികളാണ് കരാർ സംബന്ധിച്ച് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. സംസ്ഥാനവുമായി കരാർ സംബന്ധിച്ച ഒരു ചർച്ചയും നടത്തിയിട്ടില്ല. കേന്ദ്ര മന്ത്രിസഭ പോലും കരാറിന്നെ കുറിച്ച് ചർച്ച ചെയിട്ടില്ലെന്നാണ് തോന്നുന്നതെന്നും കൃഷിമന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ബൈറ്റ്

visual - Live U feed

Body:....

Conclusion:
Last Updated : Oct 23, 2019, 7:30 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.