ETV Bharat / state

കട്ടമര തൊഴിലാളികളുടെ നഷ്‌ടപരിഹാരം; തനിക്കെതിരെ പ്രതിഷേധിച്ചവരെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ - Vizhinjam Port

Ahammed Devarkovil Blocked At Vizhinjam : കട്ടമര തൊഴിലാളികൾക്കുള്ള നഷ്‌ടപരിഹാരം വിതരണം ചെയ്യുന്ന വേദിക്ക് പുറത്താണ് മന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. തങ്ങള്‍ക്ക് വാഗ്‌ദാനം ചെയ്‌ത ആനുകൂല്യങ്ങള്‍ നല്‍കാതെ പറഞ്ഞു പറ്റിച്ചെന്നായിരുന്നു മന്ത്രിയെ തടഞ്ഞ തൊഴിലാളികളുടെ ആക്ഷേപം.

Etv Bharat Protest Against Minister Ahammad Devarkovil  Ahammad Devarkovil Vizhinjam  കട്ടമര തൊഴിലാളികളുടെ നഷ്‌ടപരിഹാരം  അഹമ്മദ് ദേവർകോവിൽ  വിഴിഞ്ഞം തുറമുഖം  Vizhinjam Port  കട്ടമര തൊഴിലാളികൾക്കുള്ള നഷ്‌ടപരിഹാരം
Ahammad Devarkovil Invited Protestors For Meeting
author img

By ETV Bharat Kerala Team

Published : Nov 15, 2023, 5:16 PM IST

മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ (Vizhinjam Port) പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ (Protest Against Minister Ahammed Devarkovil- Protestors Invited For Meeting). തുറമുഖം വന്നതോടെ ജീവനോപാധി ഇല്ലാതായ കട്ടമര തൊഴിലാളികൾക്കുളള നഷ്‌ടപരിഹാര തുക വിതരണം ചെയ്യവെയാണ് ഏതാനും മത്സ്യ തൊഴിലാളികള്‍ മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ചത്. തങ്ങള്‍ക്ക് വാഗ്‌ദാനം ചെയ്‌ത ആനുകൂല്യങ്ങള്‍ നല്‍കാതെ പറഞ്ഞു പറ്റിച്ചെന്നായിരുന്നു തൊഴിലാളികളുടെ ആക്ഷേപം.

സമരക്കാർ തയ്യാറാണെങ്കിൽ ഇന്ന് തന്നെ ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. അപേക്ഷകൾ പരിഗണിച്ചത് പ്രകാരം അർഹരായ കട്ടമര തൊഴിലാളികൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. 53 പേർക്കാണ് നഷ്‌ടപരിഹാരം കൊടുക്കാൻ ഉണ്ടായിരുന്നത്. അവർക്കെല്ലാം കൊടുത്തു കഴിഞ്ഞു. ഇനി ആർക്കെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ കണക്കുകൾ പരിശോധിച്ച് കൊടുക്കും. നിലവിൽ പ്രതിഷേധിക്കുന്നവരുടെ അപേക്ഷകൾ അപ്പീൽ കമ്മിറ്റി പരിശോധിച്ചതാണ്. അവർ പദ്ധതി ബാധിത പ്രദേശത്തിന് പുറത്തുള്ളവരാണെന്നും മന്ത്രി വ്യക്‌തമാക്കി.

Also Read: പറഞ്ഞ് പറ്റിച്ചു, ആനുകൂല്യങ്ങള്‍ ഇല്ല; വിഴിഞ്ഞത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ തടഞ്ഞ് തൊഴിലാളികള്‍

ജമാ അത്ത് കമ്മിറ്റിയുടെ ഭാരവാഹികൾ വന്ന് പ്രശ്‌നങ്ങൾ കേൾക്കണമെന്ന് പറഞ്ഞിരുന്നു. ഭാരവാഹികൾ അവരുടെ ആവശ്യങ്ങൾ ഫിഷറീസ് മന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. ആവശ്യം പഠിക്കാൻ കളക്‌ടറും, വിസിൽ ഭാരവാഹികളും സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ ഇന്ന് ഓഫീസിൽ ചർച്ച നടത്താമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷേ അവർ പ്രതിഷേധിക്കുകയായിരുന്നു. അർഹരായവരെ കണ്ടെത്തി തുക കൈമാറാനാണ് സർക്കാർ തീരുമാനം. ഇക്കാര്യത്തില്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ചർച്ച ചെയ്യും. സർക്കാരിന് മുന്നിൽ മത്സ്യത്തൊഴിലാളികൾ എന്നേ ഉള്ളൂ. ജാതിയോ മതമോ ഏതെങ്കിലും വിഭാഗമോ എന്ന പരിഗണന ഇല്ല. സ്ഥലം എംഎൽഎ ബന്ധപ്പെട്ടിട്ടില്ല. ഇന്നത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷെ അദ്ദേഹം വന്നില്ല. ആരോടും ഏറ്റുമുട്ടന്ന ഒരു സമീപനവും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കട്ടമര തൊഴിലാളികൾക്കുള്ള നഷ്‌ടപരിഹാരം ചെയ്യുന്ന വേദിക്ക് പുറത്ത് വിഴിഞ്ഞം തെക്കും ഭാഗം ജമാഅത് ആണ് മന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. ചടങ്ങ് നടന്ന വേദിക്ക് പുറത്ത് പ്രതിഷേധിച്ച തൊഴിലാളികള്‍ കോവളത്ത് റോഡും ഉപരോധിച്ചു. വിഴിഞ്ഞം തുറമുഖം എംഡി ദിവ്യ എസ് അയ്യരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട് കട്ടമര തൊഴിലാളികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. റോഡ് ഉപരോധിച്ച തൊഴിലാളികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. അതേസമയം കോവളത്ത് ബൈപാസ് വഴിയുള്ള ഗതാഗതം മത്സ്യത്തൊഴിലാളികൾ തടഞ്ഞത് ഏറെ നേരം ഗതാഗതക്കുരുക്കിന് ഇടയാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.