ETV Bharat / state

സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം

ജൂണ്‍ 10 ശനിയാഴ്‌ച അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

prohibition of trolling i  trolling in kerala  monsoon  fisheries  cabinet meeting  rain  weather updation in kerala  latest news in trivandrum  ട്രോളിങ് നിരോധനം  മന്ത്രിസഭ യോഗം  മത്സ്യബന്ധനം  മത്സ്യ മേഖല  മഴ  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം
author img

By

Published : May 31, 2023, 6:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം. 52 ദിവസമാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 10 ശനിയാഴ്‌ച അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണ് നിരോധനം.

ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. നിരോധനകാലത്ത് തീരത്ത് നിന്നും 22 കിലോമീറ്റര്‍ ദൂരെ വരെ മത്സ്യബന്ധനം അനുവദിക്കില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഇന്‍ബോര്‍ഡ് ഔട്ട്ബോര്‍ഡ് വള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

ദിവസങ്ങളോളം കടലില്‍ കഴിഞ്ഞ് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കാണ് നിരോധനം. സമുദ്രത്തിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനാണ് ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. മണ്‍സൂണ്‍ കാലത്താണ് നിരോധനം നിലവില്‍ വരിക.

1988ലാണ് സര്‍ക്കാര്‍ ട്രോളിങ് നിരോധനം രാജ്യത്ത് നിലവില്‍ വന്നത്. തുടര്‍ന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തില്‍ നിന്നൊഴിവാക്കി കേരള വര്‍ഷകാല മത്സ്യബന്ധന സംരക്ഷണ നിയമം 2007ല്‍ നിലവില്‍ വന്നു. ഇതിനെ തുടര്‍ന്നാണ് ഇന്‍ബോര്‍ഡ് ഔട്ട്ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഇളവ് നല്‍കി തുടങ്ങിയത്.

ചാള, അയല തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് മണ്‍സൂണ്‍ കാലം നിരോധനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സമയത്ത് വന്‍തോതില്‍ മത്സ്യബന്ധനം നടന്നാല്‍ മത്സ്യങ്ങളുടെ മുട്ടകള്‍ അടക്കം നശിക്കും. അത് മത്സ്യസമ്പത്തിന് ബാധിക്കുകയും ചെയ്യും.

മത്സ്യ മേഖലയിലെ വിവിധ സംഘടനകളുമായടക്കം ചര്‍ച്ച ചെയ്‌താണ് നിരോധന കാലം തീരുമാനിക്കുന്നത്. ഇക്കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കും. ഇത് എങ്ങനെയെന്ന തീരുമാനം പിന്നാലെയുണ്ടാകും.

ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവച്ച് നല്‍കുന്നതിനുള്ള ഭവനപദ്ധതിയായ പുനര്‍ഗേഹം നടപ്പിലാക്കുന്നതിന് 36.752 സെന്‍റ് സ്ഥലം വിട്ടുനല്‍കിയ തിരുവനന്തപുരം വലിയതുറ സെന്‍റ് ആന്‍റണീസ് സ്‌കൂളിന് പകരം ഭൂമി അനുവദിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം പേട്ട വില്ലേജില്‍ സര്‍വേ നമ്പര്‍ 1790/സി 11ല്‍ ഉള്‍പെട്ട 27.61 സെന്‍റ് സ്ഥലമാണ് സ്‌കൂളിന് നല്‍കുക.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍

ആംഗ്യഭാഷ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും: സംസ്ഥാന സര്‍ക്കാരിന്‍റെ സുപ്രധാന പരിപാടികളില്‍ ആംഗ്യഭാഷ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രധാന പരിപാടികളിലാണ് ഇവരുടെ സേവനം ഉപയോഗിക്കുക. കേള്‍വി വൈകല്യമുള്ള ധാരാളം ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ അതത് വകുപ്പുകള്‍ക്ക് ആംഗ്യഭാഷ വ്യാഖ്യാതാക്കളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. മണിക്കൂറിന് 1000 രൂപ നിരക്കില്‍ ഹോണറേറിയം അനുവദിക്കും.

കേരള പുരസ്‌കാരം-മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി: വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. പുരസ്‌കാര നിര്‍ണയ സമിതികളായ പ്രാഥമിക പരിശോധന സമിതി, ദ്വിതീയ പരിശോധന സമിതി, അവാര്‍ഡ് സമിതി എന്നിവ സര്‍ച്ച് കമ്മിറ്റിയായി കൂടി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കും. ആവശ്യമെങ്കില്‍ ഉചിത വ്യക്തികളെ പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദേശം ചെയ്യുന്നതിന് പ്രസ്‌തുത സമിതികളെ ചുമതലപ്പെടുത്താവുന്നതാണ്.

പത്മ പുരസ്‌കാരങ്ങള്‍ (പത്മവിഭൂഷണ്‍/പത്മഭൂഷണ്‍/പത്മശ്രീ) നേടിയിട്ടുള്ളവരെ കേരള പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കില്ല. സംസ്ഥാനത്ത് പത്തുവര്‍ഷമെങ്കിലും താമസിച്ചുവരുന്ന/താമസിച്ചിരുന്ന ഭാരത പൗരന്മാരെ പരിഗണിക്കും.

കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു: ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സ്വകാര്യ ഭൂമി ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് മുഖാന്തിരം ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഏറ്റെടുത്ത് നല്‍കുന്നതിന് പട്ടികജാതി / പട്ടികവര്‍ഗ വികസന വകുപ്പ് പുറപ്പെടുവിച്ച കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.

സ്വകാര്യ വ്യവസായ എസ്‌റ്റേറ്റ് സ്‌കീം 2022 ല്‍ ഭേദഗതി വരുത്തും: സ്വകാര്യ വ്യവസായ എസ്‌റ്റേറ്റുകള്‍ ആരംഭിക്കുന്നത് കൂടൂതല്‍ സൗഹാര്‍ദപരമാക്കാന്‍ സ്വകാര്യ വ്യവസായ എസ്‌റ്റേറ്റ് സ്‌കീം 2022 ല്‍ ഭേദഗതി വരുത്തും. സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും സൃഷ്‌ടിക്കുക എന്ന വീക്ഷണത്തോടെയാണ് ഭേദഗതി കൊണ്ടുവരുന്നത്.

സേവനവേതന പരിഷ്‌കരണം: കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍റ് എന്‍വയോന്‍മെന്‍റ് സെന്‍ററിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്‌ത സേവനവേതന പരിഷ്‌കരണം വ്യവസ്ഥകള്‍ക്ക് വിധേയമായി നടപ്പാക്കാന്‍ തീരുമാനിച്ചു.

ഗവണ്‍മെന്‍റ് പ്ലീഡര്‍: മലപ്പുറം ജില്ല ഗവണ്‍മെന്‍റ് പ്ലീഡര്‍ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ടോം കെ. തോമസിനെ നിയമിക്കും.

സേവന കാലാവധി നീട്ടി: സംസ്ഥാന പൊലീസ് കംപ്ലൈന്‍സ് അതോറിറ്റിയുടെ ചെയര്‍മാന്‍ ജസ്‌റ്റിസ് വി.കെ മോഹനന്‍റെ സേവന കാലാവധി 31.05.2023 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.