ETV Bharat / state

ജനങ്ങളെ പാടാൻ പഠിപ്പിച്ചത് ഇടതുപക്ഷം: പ്രൊഫ. മധുസൂദനൻ നായർ - CK Harindran

ചടങ്ങിൽ ചരിത്രകാരനും മാധ്യമപ്രവർത്തകനുമായ കിളിയൂർ അജിത്തിനെ ആദരിച്ചു.

ജനങ്ങളെ പാടാൻ പഠിപ്പിച്ചത് ഇടതുപക്ഷം: പ്രൊഫസർ മധുസൂദനൻ നായർ  പ്രൊഫസർ മധുസൂദനൻ നായർ  സി.കെ ഹരീന്ദ്രൻ  മുരുകൻ കാട്ടാക്കട  പാറശ്ശാല  Professor Madhusoodanan Nair about LDF  Professor Madhusoodanan  LDF  Murugkn Kattakada  CK Harindran  parassala
ജനങ്ങളെ പാടാൻ പഠിപ്പിച്ചത് ഇടതുപക്ഷം: പ്രൊഫസർ മധുസൂദനൻ നായർ
author img

By

Published : Apr 5, 2021, 7:28 AM IST

Updated : Apr 5, 2021, 10:15 AM IST

തിരുവനന്തപുരം: ജനങ്ങളെ പാടാൻ പഠിപ്പിച്ചതും ജനങ്ങൾക്ക് നാദം നൽകിയതും ഇടതുപക്ഷമാണെന്ന് കവി പ്രൊഫ. വി മധുസൂദനൻ നായർ. പാറശ്ശാല നിയോജക മണ്ഡലം സ്ഥാനാർഥി സി.കെ ഹരീന്ദ്രന് വേണ്ടി വെള്ളറടയിൽ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ പാടാൻ പഠിപ്പിച്ചത് ഇടതുപക്ഷം: പ്രൊഫ. മധുസൂദനൻ നായർ

ജനങ്ങളെ പാടാൻ പഠിപ്പിച്ചതും ഏറ്റവും കൂടുതൽ പാട്ടുകൾ പാടിച്ചതുമായ പ്രസ്ഥാനമാണ് ഇടതുപക്ഷമെന്നും ഇതിലൂടെ പ്രസ്ഥാനം ജനങ്ങൾക്ക് അവരുടെ നാദം നൽകുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നൂലിൽ ഒരു ജനതയുടെ മനസിനെ കോർക്കാൻ കഴിയുമെന്ന് കാണിച്ചു നൽകിയതിലൂടെ പുതിയൊരു സംസ്‌കാരത്തെയാണ് തലമുറയ്‌ക്ക് ഇടതുപക്ഷം കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഋഷിവര്യൻമാർ സൂചിപ്പിച്ചിട്ടുള്ളതുപോലെ ധർമ്മം കൊണ്ട് പ്രജകൾ പരസ്‌പരം രക്ഷിക്കപ്പെടുന്ന ഒരു കാലം ഉണ്ടാകുമെന്നും അതാണ് മാർക്‌സിസം എന്നുമാണ് അധ്യക്ഷപ്രസംഗത്തിൽ കവി മുരുകൻ കാട്ടാക്കട പറഞ്ഞത്. കൊവിഡ് കാലത്ത് മനുഷ്യന്‍റെ വിശപ്പ് മാത്രമല്ല സകല ജീവികളുടെയും വിശപ്പു മനസിലാക്കി പ്രവർത്തിച്ച മാനവിക ബോധമുള്ള ഒരു സർക്കാരാണ് കേരളം ഭരിച്ചിരുന്നത് എന്നും മുരുകൻ കാട്ടാക്കട കൂട്ടിച്ചേർത്തു. അതോടൊപ്പം പാറശ്ശാല മണ്ഡലം തന്‍റെ മണ്ണാണെന്നും ഈ മണ്ണിൽ തല ഉയർത്തി നിൽക്കാനുള്ള അവസരം തുടർന്നും നൽകണമെന്നും സി.കെ ഹരീന്ദ്രൻ പറഞ്ഞു.

ചടങ്ങിൽ ചരിത്രകാരനും മാധ്യമപ്രവർത്തകനുമായ കിളിയൂർ അജിത്തിനെ ആദരിച്ചു. കവികളായ ബിജു ബാലകൃഷ്ണൻ, പത്മിനി റോസ് , ഡാലുംമുഖം സനൽ, കുറ്റിയാണിക്കാട് ദിലീപ് തുടങ്ങിയവർ സംസാരിച്ചു.

Last Updated : Apr 5, 2021, 10:15 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.