ETV Bharat / state

'ഹൈക്കോടതി വിധി മാനിക്കുന്നു' ; നിയമ വിദഗ്‌ധരുമായി ആലോചിച്ച് തുടര്‍ നടപടിയെന്ന് പ്രിയ വർഗീസ്

author img

By

Published : Nov 17, 2022, 5:40 PM IST

കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. ബാക്കി കാര്യങ്ങൾ നിയമ വിദഗ്‌ധരുമായി ചേർന്ന് ആലോചിക്കുമെന്ന് പ്രിയ വർഗീസ്.

priya varghese on high court verdict  priya varghese  high court on priya varghese issue  high court vc appointment  പ്രിയ വർഗീസ്  ഹൈക്കോടതി വിധി പ്രിയ വർഗീസ്  കണ്ണൂര്‍ സര്‍വ്വകലാശാല പ്രിയ വർഗീസ് നിയമനം  പ്രിയ വർഗീസ് നിയമനം ഹൈക്കോടതി വിധി  പ്രിയ വർഗീസ് മാധ്യമങ്ങളോട്  കണ്ണൂർ സർവ്വകലാശാല പ്രിയ വർഗീസ്  kannur university associate professor  ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്
ഹൈക്കോടതി വിധി മാനിക്കുന്നു; പ്രിയ വർഗീസ്

തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പരിഗണിക്കാനാവില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്. ബാക്കി കാര്യങ്ങൾ നിയമ വിദഗ്‌ധരുമായി ചേർന്ന് ആലോചിക്കുമെന്നും പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതെ അവര്‍ ഒഴിഞ്ഞുമാറി.

അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു. പ്രിയ വർഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി പറഞ്ഞു.

പ്രിയ വർഗീസ് മാധ്യമങ്ങളോട്

യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിക്ക് കഴിയില്ല. അതിനാല്‍ അസോ.പ്രൊഫസര്‍ പദവിക്ക് പ്രിയ വര്‍ഗീസ് അയോഗ്യയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.