ETV Bharat / state

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക് - Private buses strike in kerala

കൊവിഡിന് ശേഷമുള്ള പ്രതിസന്ധിയും ഡീസൽ വിലവർധനയും മൂലം ബസ് ചാർജ് 12 രൂപയാക്കണമെന്നാണ് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം.

private-buses-strike
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്
author img

By

Published : Jan 31, 2022, 10:10 AM IST

പാലക്കാട്: ബസ് ചാർജ് വർധന ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകൾ സമരത്തിലേക്ക്. സംസ്ഥാനത്തെ എട്ടായിരത്തോളം വരുന്ന സ്വകാര്യ ബസുകളാണ് സമരപ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൊവിഡിന് ശേഷമുള്ള പ്രതിസന്ധിയും ഡീസൽ വിലവർധനയും മൂലം ബസ് ചാർജ് 12 രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.

ഇക്കാര്യം ആവശ്യപ്പെട്ട് ഉടമകൾ മന്ത്രി ആന്‍റണി രാജുവുമായി ചർച്ചയും നടത്തി. ജനുവരി മാസം പൂർത്തിയായിട്ടും വർധന പ്രഖ്യാപിക്കാത്തിനാലാണ് സമരത്തിലേക്ക് ഇറങ്ങുന്നത്. ചൊവ്വാഴ്‌ചയോ, വ്യാഴാഴ്‌ചയോ മന്ത്രി ആന്‍റണി രാജുവുമായി ബസുടമകൾ വീണ്ടും ചർച്ച നടത്തും. ശേഷമാകും തിയതി പ്രഖ്യാപിക്കുക.

വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യം

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ബസുകളുടെ നികുതി അടയ്ക്കാനുള്ള കാലാവധി ഫെബ്രുവരി 15 വരെ നീട്ടിയിരുന്നു. നിലവിലെ സ്ഥിതിയിൽ 15 കഴിഞ്ഞാലും നികുതി അടയ്ക്കാനാകില്ലെന്ന് നിലപാടിലാണ് ബസുടമകൾ. നികുതി പൂർണമായി ഒഴിവാക്കിയാൽ മാത്രമേ ബസുകൾക്ക് സർവീസ് നടത്താനാകുവെന്ന് ഉടമകൾ പറയുന്നു.‌

നിലവിൽ സർവീസ് നടത്തുന്ന 70% ബസുകളും നികുതി അടച്ചിട്ടില്ല. 15 കഴിഞ്ഞാലും ഇവർക്ക് നികുതി അടയ്ക്കാനാകില്ല. ഇതിന്റെ പേരിൽ ബസുകൾ പിടിച്ചാൽ സർവീസ് നിർത്തുകയല്ലാതെ വേറെ മാർ​ഗമില്ലെന്നാണ് ഉടമകളുടെ നിലപാട്.

ALSO READ:സ്വകാര്യ ബസുകളുടെ ടാക്‌സ് ഒഴിവാക്കണമെന്ന് ബസുടമകളുടെ സംയുക്‌ത കൂട്ടായ്‌മ

കൊവിഡ് ഭീതിയിൽ ആളുകൾ കുറഞ്ഞതോടെ ബസുകളുടെ വരുമാനം കുത്തനെ കുറഞ്ഞു. ഡീസലിനും തൊഴിലാളികളുടെ കൂലിക്കുമുള്ള പണം പോലും പല ബസുകൾക്കും ലഭിക്കുന്നില്ല. ഇതിനെ തുടർന്നാണ് ഉടമകൾ നിലപാട് ശക്‌തമാക്കുന്നത്.

സർക്കാർ, അനുകൂല നിലപാട് എടുത്തില്ലെങ്കിൽ സമര പ്രഖ്യാപനമില്ലാതെ തന്നെ ബസുകൾ നിർത്തിയിടേണ്ടി വരുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർ​ഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ​ഗോപിനാഥൻ പറഞ്ഞു. മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം അന്തിമതീരുമാനം എടുക്കുമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ​ഗോകുലം ​ഗോകുൽദാസ് അറിയിച്ചു.

കൊവിഡ് സമയത്ത് പൊതുജനങ്ങൾക്ക് ദോഷകരമായി ബാധിക്കുന്ന ബസ് ചാർജ് വർധന എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് സർക്കാർ. ബസ് ചാർജ് 10 രൂപയും വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയും ആക്കാനുള്ള ശുപാർശ സർക്കാരിന്‍റെ പരി​ഗണനയിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.