ETV Bharat / state

സംസ്ഥാനത്തെ മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കാന്‍ ആലോചന - antony raju

ഇന്നലെ ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയില്‍ പ്രൈവറ്റ് ബസ് ഉടമകളുമായി കോട്ടയത്ത് നടത്തിയ യോഗത്തില്‍ ഇത് സംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് വിവരം.

ബസ് ചാര്‍ജ്  bus charge  petrol diesel price hike  petrol price hike  diesel price hike  private bus  ഇന്ധന വില വര്‍ധനവ്  fuel price  മിനിമം ബസ് ചാര്‍ജ്  transport minister  antony raju  ആന്‍റണി രാജു
സംസ്ഥാനത്തെ മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കാന്‍ ആലോചന
author img

By

Published : Nov 9, 2021, 12:30 PM IST

തിരുവനന്തപുരം: കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കാന്‍ ആലോചന. ഇന്നലെ ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയില്‍ പ്രൈവറ്റ് ബസ് ഉടമകളുമായി കോട്ടയത്ത് നടത്തിയ യോഗത്തില്‍ ഇത് സംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് വിവരം.

വിവിധ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നുമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് സ്വകാര്യ ബസുകള്‍ പിന്മാറിയത്. അതേസമയം വിദ്യാര്‍ഥികളുടെ യാത്ര നിരക്കില്‍ ഉടന്‍ വര്‍ധനവ് ഉണ്ടായേക്കില്ല. ഇക്കാര്യത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാകും തീരുമാനം.

also read: കൊവാക്സിനെ അംഗീകരിച്ച് ബ്രിട്ടൻ; നവംബര്‍ 22മുതല്‍ പ്രവേശനാനുമതി

വിദ്യാര്‍ഥികളുടെ ഉള്‍പ്പടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി അനുവധിക്കണമെന്നുമാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. ഇന്ധന വിലയിലെ കുത്തിപ്പില്‍ മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 12 രൂപയാക്കണം. നിലവിലെ കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍ നിന്ന് ഒരു രൂപയാക്കി വര്‍ധിപ്പിക്കുക, കൊവിഡ് അവസാനിക്കുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മന്ത്രിതല ചര്‍ച്ചയില്‍ മുന്നോട്ട് വച്ചിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.