ETV Bharat / state

വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ പാർലമെന്‍റിലും സമ്മർദം ശക്തമാക്കാന്‍ തീരുമാനം

author img

By

Published : Sep 7, 2020, 6:39 PM IST

സംസ്ഥാന സർക്കാരിന്‍റെ എതിർപ്പ് അവഗണിച്ച് സ്വകാര്യവൽക്കരണവുമായി മുന്നോട്ട് പോയാൽ സംസ്ഥാനം അതിനോട് ഒരു തരത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി

Airport privatization  വിമാനത്താവള സ്വകാര്യവൽക്കരണം  പിണറായി വിജയൻ  pinarayi vijayan  പാർലമെന്‍റ്  pzrliament
വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ പാർലമെന്‍റിലും സമ്മർദം ശക്തമാക്കും

തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ പാർലമെന്‍റിലും സമ്മർദം ശക്തമാക്കാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തിലാണ് തീരുമാനമായത്. അതേസമയം തുടക്കം മുതൽ സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂർ യോഗത്തിൽ നിലപാട് ആവർത്തിച്ചു. സംസ്ഥാന സർക്കാരിന്‍റെ എതിർപ്പ് അവഗണിച്ച് സ്വകാര്യവൽക്കരണവുമായി മുന്നോട്ട് പോയാൽ സംസ്ഥാനം അതിനോട് ഒരു തരത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കി. പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിച്ചത്. ബി.പി.സി.എൽ പൊതുമേഖലയിൽ നിലനിർത്തുക, സംസ്ഥാനത്തിന് ലഭിക്കാനുള്ള ജി.എസ്.ടി കുടിശിക ഉടൻ ലഭ്യമാക്കുക, ബാങ്ക് വായ്‌പകളുടെ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കാനും യോഗം തീരുമാനിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.