ETV Bharat / state

രാഷ്‌ട്രപതി കേരളത്തിലെത്തി; ദ്രൗപതി മുര്‍മുവിന് കൊച്ചിയില്‍ ഉജ്ജ്വല സ്വീകരണം

രാഷ്ട്രപതി ദ്രൗപതി മുര്‍മു എറണാകുളത്തെത്തി. വന്‍ സ്വീകരണം നല്‍കി മുതിര്‍ന്ന നേതാക്കള്‍. പ്രത്യേക വിമാനത്തിലാണ് നെടുമ്പാശേരിയിലെ കൊച്ചി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയത്. പ്രസിഡൻസ് കളർ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ ദ്രൗപദി മുർമു പങ്കെടുക്കും. ശനിയാഴ്‌ച ലക്ഷദ്വീപിലേക്ക് തിരിക്കും.

President Drupathy murmu at kochi  President Drupathy murmu at kochi  രാഷ്‌ട്രപതി കേരളത്തിലെത്തി  ദ്രൗപതി മുര്‍മുവിന് കൊച്ചിയില്‍ ഉജ്ജ്വല സ്വീകരണം  ദ്രൗപതി മുര്‍മു  ദ്രൗപതി മുര്‍മു കൊച്ചിയില്‍  ദ്രൗപതി മുര്‍മു എറണാകുളത്തെത്തി  കൊച്ചി ഇന്‍റര്‍നാഷണല്‍ വിമാനത്താവളം  ലക്ഷദ്വീപ്  President Drupathy murmu  ജില്ല കലക്‌ടര്‍  പിണറായി വിജയന്‍  kerala news updates  latest news in kerala  kochi news updates
രാഷ്ട്രപതി ദ്രൗപതി മുര്‍മു എറണാകുളത്തെത്തി
author img

By

Published : Mar 16, 2023, 3:51 PM IST

Updated : Mar 16, 2023, 5:48 PM IST

രാഷ്ട്രപതി ദ്രൗപതി മുര്‍മു എറണാകുളത്തെത്തി

എറണാകുളം: കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 1.45നാണ് രാഷ്‌ട്രപതിയെത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്‌മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ല കലക്‌ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.

കൊച്ചി നാവി സേന ആസ്ഥാനത്ത് രാഷ്ട്രപതി ഗാർഡ് ഓഫ് ഹോർണർ സ്വീകരിച്ചു. നാവികസേനയുടെ ഭാഗമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ പ്രസിഡൻസ് കളർ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ ദ്രൗപദി മുർമു പങ്കെടുക്കും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രാന്തും രാഷ്പ്രതി സന്ദർശിക്കും.

വൈകുന്നേരം 6.55-ന് കൊച്ചി വിമാന താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. വൈകിട്ട് 7.40-ന് തിരുവനന്തപുരം വിമാന താവളത്തിലെത്തും. ഇന്ന് തിരുവനന്തപുരത്ത് താമസിക്കുന്ന രാഷ്ട്രപതി നാളെ രാവിലെ 8.35-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊല്ലം വള്ളിക്കാവിലുള്ള മാതാ അമൃതാനന്ദമയീ മഠത്തിലേക്ക് പോകും.

9.50- ന് മഠം സന്ദർശനം നടത്തി തിരുവനന്തപുരത്ത് മടങ്ങി എത്തും. തുടർന്ന് ഉച്ചയ്ക്ക് 12.10 മുതൽ 1.10 വരെ കുടുംബശ്രീയുടെയും പിന്നാക്ക ക്ഷേമ വകുപ്പിന്‍റെയും പരിപാടികളിൽ പങ്കെടുക്കും. എഞ്ചിനീയറിങ് പുസ്‌തകങ്ങളുടെ മലയാള പരിഭാഷ പ്രകാശനം നിർവഹിക്കും. വൈകുന്നേരം 7.30-ന് ഗവർണർ നൽകുന്ന വിരുന്നിൽ പങ്കെടുക്കും. തുടര്‍ന്ന് ശനിയാഴ്‌ച രാവിലെ 8.25-ന് കന്യാകുമാരി വിവേകാനന്ദ സ്‌മാരകവും തിരുവള്ളുവർ പ്രതിമയും സന്ദർശിക്കും. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഉച്ചയ്ക്ക് 1.30-ന് ലക്ഷദ്വീപിലേക്ക് തിരിക്കും.

ദ്രൗപതി മുര്‍മുവും രാഷ്‌ട്രീയ ജീവിതവും: 2022 ജൂലൈ 25നാണ് ദ്രൗപതി മുര്‍മു ഇന്ത്യയുടെ രാഷ്‌ട്രപതിയായി ചുമതലയേറ്റത്. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഗോത്രകാരിയായ ഒരാള്‍ രാഷ്‌ട്രപതി സ്ഥാനത്തെത്തുന്നത്. താഴെ തട്ടില്‍ നിന്നുള്ള ഒരാളയത് കൊണ്ട് തന്നെ സമൂഹത്തിലെ അത്തരം ആളുകളിലേക്കും അവരുടെ പ്രശ്‌നങ്ങളിലേക്കും വേഗത്തില്‍ ഇറങ്ങി ചെല്ലാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ടണ് ബിജെപി മുര്‍മുവിനെ രാഷ്‌ട്രപതിയായി ഉയര്‍ത്തി കാണിച്ചത്.

രാജ്യത്ത് നിരവധി ഗോത്ര വര്‍ഗക്കാരാണ് പട്ടിണിയും ദാരിദ്രവും കൊണ്ട് കഷ്‌ടപ്പെടുന്നത്. അത്തരം ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു ജീവിതം ദ്രൗപതി മുര്‍മുവിനും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്തരക്കാരുടെ ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ മുര്‍മുവിന് സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ഒഡിഷയിലെ സാന്താള്‍ ഗോത്ര വര്‍ഗത്തില്‍പ്പെട്ടയാളാണ് ദ്രൗപതി മുര്‍മു. രമാദേവി വനിത സര്‍വകലാശാലയില്‍ നിന്നാണ് മുര്‍മു തന്‍റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി സേവനമനുഷ്‌ടിച്ചിരുന്നു. 1997ലാണ് മുര്‍മു തന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. റായ്‌റംഗ്‌പൂര്‍ നഗരസഭ കൗണ്‍സിലറായാണ് രാഷ്‌ട്രീയത്തിലേക്കുള്ള ചുവട് വയ്‌പ്പ്.

നഗരസഭ ചെയര്‍ പേഴ്‌സണായും സേവനമനുഷ്‌ടിച്ച മുര്‍മു റായ്‌റംഗ്‌പൂരില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് 2000ല്‍ ഗതാഗതം, വാണിജ്യം. ഫിഷറീസ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായി. ബിജെപിയുടെ എസ്‌.ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ്, എസ്‌ടി മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

രാഷ്‌ട്രീയത്തില്‍ സജീവമാണെങ്കിലും ജീവിതത്തില്‍ വലിയ നഷ്‌ടങ്ങളാണ് മുര്‍മുവിന് ഉണ്ടായത്. 2009ല്‍ ഭര്‍ത്താവ് ലക്ഷമണനെയും 2012ലുണ്ടായ ഒരു റോഡപകടത്തില്‍ ഇളയ മകനെയും മരണം കവര്‍ന്നു. ഇതാണ് മുര്‍മുവിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തീരാനഷ്‌ടമെന്ന് പറയാം.

Last Updated : Mar 16, 2023, 5:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.