ETV Bharat / state

ബുറെവി ചുഴലിക്കാറ്റിനെ നേരിടാൻ ദ്രുതഗതിയിലുള്ള ഒരുക്കങ്ങളുമായി സംസ്ഥാനം

author img

By

Published : Dec 3, 2020, 6:05 PM IST

തമിഴ്‌നാട്ടിൽ നിന്നും തിരുവനന്തപുരം പൊൻമുടി ഭാഗത്ത് കൂടി ചുഴലിക്കാറ്റ് കടന്നു പോകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

preparations done for cyclone bhurevi in state  cyclone bhurevi  ബുറെവി ചുഴലിക്കാറ്റ്  ബുറെവി ചുഴലിക്കാറ്റിനെ നേരിടാൻ ദ്രുതഗതിയിലുള്ള ഒരുക്കങ്ങള്‍  kerala cyclone  cyclone latest news  തിരുവനന്തപുരം
ബുറെവി ചുഴലിക്കാറ്റിനെ നേരിടാൻ ദ്രുതഗതിയിലുള്ള ഒരുക്കങ്ങളുമായി സംസ്ഥാനം

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ നേരിടാൻ ദ്രുതഗതിയിലുള്ള ഒരുക്കങ്ങളുമായി സംസ്ഥാനം. ചുഴലിക്കാറ്റ് കടന്നുപോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലാണ് നടപടികൾ തുടങ്ങിയത്. തമിഴ്‌നാട്ടിൽ നിന്നും തിരുവനന്തപുരം പൊൻമുടി ഭാഗത്ത് കൂടി ചുഴലിക്കാറ്റ് കടന്നു പോകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. പൊന്മുടിയിലെ തലങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി. തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു സംഘം പ്രത്യേക കെഎസ്ആർടിസി ബസുകളിലാണ് വിതുരയിലെ ക്യാമ്പിലേക്ക് ആളുകളെ മാറ്റുന്നത്. മുഴുവൻപേരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.

പേപ്പാറ ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു. ഡാമിലെ ജലനിരപ്പ് ഇപ്പോൾ 105.95 മീറ്ററാണ്. രാത്രിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. അരുവിക്കര ഡാമിൽ എ 6 ഷട്ടറുകളിൽ രണ്ടെണ്ണം ഉയർത്തിയിട്ടുണ്ട്. കെഎസ്ഇബി 24 മണിക്കൂര്‍ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശം നൽകി. ലൈനുകളുടെയും ട്രാൻസ്ഫോമർ കളുടെയും അപകടസാധ്യത പരിശോധിക്കുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ തീരമേഖലകളിൽ ദുരിത ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകാൻ സാധ്യതയുള്ള മുഴുവൻ ഗ്രാമങ്ങളിലും കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. കലക്‌ട്രേറ്റില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.