തിരുവനന്തപുരം: ഏത് ഗര്‍ഭാവസ്ഥയിലുള്ളവര്‍ക്കും കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മി അമ്മാള്‍. കൃത്യമായ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും ഗര്‍ഭിണികളിൽ രണ്ട് ഡോസ് വാക്‌സിന്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായി കുറച്ചിട്ടുണ്ടെന്നും ഡോ. ലക്ഷ്മി അമ്മാള്‍ പറഞ്ഞു.
കൊവിഡ് ബാധ ഗര്‍ഭിണികളില്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാലാണിത്. അതുകൊണ്ട് തന്നെ എല്ലാവരും വാക്‌സിന്‍ എടുക്കാന്‍ തയാറാകണമെന്നും ലക്ഷ്മി അമ്മാള്‍ പറഞ്ഞു.
READ MORE: എല്ലാ ഗര്‍ഭിണികളും വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്