തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ നേരിടുന്ന ചൂഷണത്തിന്‍റേയും അതിജീവനത്തിന്‍റേയും കഥ പറയുകയാണ് 'പോകാം പറക്കാം' എന്ന ആൽബം. കള്ള് ഷാപ്പിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച "അതിരിന്മേലൊരു മരമുണ്ടെങ്കിൽ അവിടെങ്ങാണ്ടൊരു പെണ്ണുണ്ടെങ്കിൽ..." എന്ന ഗാനം ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
നല്ല ജോലി സമ്മർദം മൂലം ഉപേക്ഷിക്കേണ്ടി വരുന്ന യുവതിയുടെ ജീവിതത്തിലൂടെയാണ് കഥയുടെ സഞ്ചാരം. ഐടി കമ്പനി മുതൽ കശുവണ്ടി ഫാക്‌ടറി വരെ നീളുന്ന അതിജീവനത്തിന്‍റെ പെൺ പോരാട്ടങ്ങൾ അതിമനോഹരമായി ദൃശ്യവത്‌കരിച്ചിരിക്കുന്നു. യുട്യൂബിൽ ശ്രദ്ധേയമായ ആൽബം ഒരുക്കിയിരിക്കുന്നത് ഗ്യാങ്‌സ് ഒഫ് കല്ലേലി എന്ന വെബ് സീരിസിന്‍റെ സംവിധായകൻ പ്രഭുലാൽ ബാലനാണ്. ബി ടി അനിൽ കുമാറിന്‍റെ രചനയിൽ സതീഷ് രാമചന്ദ്രൻ ഈണമൊരുക്കിയ ഗാനം ആലപിച്ചത് അനിൽ റാമാണ്.