തിരുവനന്തപുരം: പൊലീസ് അസോസിയേഷന്‍റെ പോസ്റ്റല്‍ വോട്ട് ആരോപണത്തില്‍ പൊലീസ് അസോസിയേഷന്‍റെ പങ്ക് ശരിവെച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. അസോസിയേഷന് പങ്കുണ്ടെന്ന ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് ടിക്കാറാം മീണ അംഗീകരിച്ചു. വിശദമായ റിപ്പോര്‍ട്ട് ഈ മാസം 15നകം നല്‍കാന്‍ അദ്ദേഹം ഡിജിപിയോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന ജില്ല നോഡല്‍ ഓഫീസര്‍ക്ക് തിരിമറിയില്‍ പങ്കുണ്ടോയെന്ന് പ്രത്യേകം അന്വേഷിക്കണം.
ഒരു പൊലീസുകാരനെതിരെ നടപടിയെടുക്കാനും നാല് പേര്‍ക്കെതിരെ അന്വേഷണം നടത്താനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായ വൈശാഖിനെതിരെയാണ് നടപടി. അസോസിയേഷന്‍ നേതാക്കാളായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്തേണ്ടത്. വ്യാപകമായ തിരിമറി തെളിയുകയാണെങ്കില്‍ പോസ്റ്റല്‍ വോട്ടുകള്‍ റദ്ദ് ചെയ്യാനും വീണ്ടും പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യിപ്പിക്കാനും സാധ്യതയുണ്ട്.