തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി മലയാളം മഹാ നിഘണ്ടു എഡിറ്റർ സ്ഥാനത്തേക്ക് യോഗ്യതയുള്ളയാളെ തന്നെയാണ് നിയമിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. പൂർണിമ മോഹൻ ബഹുഭാഷ പണ്ഡിതയാണെന്നും വിവർത്തനത്തിൻ്റെ മേഖലയിലും സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ആർ.ബിന്ദു വിശദീകരിച്ചു.
നിഘണ്ടു തയ്യാറാക്കുമ്പോൾ കൂടുതൽ ഭാഷകൾ അറിയുന്നയാൾ നല്ലതാണ്. നിഘണ്ടു എഡിറ്റർ യോഗ്യ സ്ഥാനത്തേക്ക് മലയാളത്തിലോ സംസ്കൃതത്തിലോ പിഎച്ച്ഡി എന്നാണ് പരസ്യം നൽകിയിരുന്നത്. നിലവിലെ നിയമനം താൽക്കാലികം മാത്രമാണെന്നും ആരോപണങ്ങൾ പരിശോധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
മലയാള മഹാ നിഘണ്ടു എഡിറ്റർ സ്ഥാനത്ത് പൂർണിമ മോഹനെ നിയമിച്ചത് വിവാദമായിരുന്നു. യോഗ്യത ഇല്ലാത്തയാളെ നിയമിച്ചുവെന്നായിരുന്നു ഉയർന്നുവന്ന ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനൻ്റെ ഭാര്യയാണ് പൂർണിമ.
READ MORE: പൂര്‍ണിമ മോഹനന്‍റെ നിയമനം : കേരള വി.സിയുടെ വാഹനം തടഞ്ഞ് കെഎസ്‌യു