ETV Bharat / state

പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്ക് വാക്സിനേഷൻ അടുത്തയാഴ്ച മുതല്‍

author img

By

Published : Apr 19, 2021, 4:02 PM IST

കൊവിഡ് ഒന്നാം വ്യാപന ഘട്ടത്തിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലായി പൂജപ്പുര സെൻട്രൽ ജയിലിൽ 550 ഓളം തടവുകാർക്കും 30 ജീവനക്കാർക്കും രോഗം ബാധിച്ചിരുന്നു.

പൂജപ്പുര സെൻട്രൽ ജയിൽ തടവുകാർക്ക് വാക്സിനേഷൻ  ജയിൽ തടവുകാർക്ക് വാക്സിനേഷൻ  തിരുവനന്തപുരം പൂജപ്പുര സെൻട്രൽ  Poojappura Central Jail inmates  Central Jail inmates gets Vaccination from next week  Poojappura Central Jail news
അടുത്തയാഴ്ച മുതൽ പൂജപ്പുര സെൻട്രൽ ജയിൽ തടവുകാർക്ക് വാക്സിനേഷൻ

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്ക് വാക്സിനേഷൻ അടുത്തയാഴ്ച മുതൽ. വാക്സിൻ ക്ഷാമത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി വൈകുന്നത്. രോഗവ്യാപനം തടയുന്നതിന് നടപടികൾ സ്വീകരിച്ചതായി ജയിൽ സൂപ്രണ്ട് എൻ എസ് നിർമ്മലാനന്ദൻ നായർ പറഞ്ഞു.

തിങ്കളാഴ്‌ച 400 തടവുകാർക്ക് ആൻ്റിജൻ പരിശോധന നടത്തിയപ്പോൾ എല്ലാവരും നെഗറ്റീവ് ആയി. ബാക്കി തടവുകാർക്ക് അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും. പുതുതായി എത്തുന്ന തടവുകാരെ നെയ്യാറ്റിൻകര സബ്ജയിലിൽ ഏഴ് ദിവസത്തെ ക്വാറൻ്റൈനും കൊവിഡ് പരിശോധനയ്ക്കും ശേഷമാണ് സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കുക.

കൊവിഡ് ഒന്നാം വ്യാപന ഘട്ടത്തിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലായി പൂജപ്പുര സെൻട്രൽ ജയിലിൽ 550 ഓളം തടവുകാർക്കും 30 ജീവനക്കാർക്കും രോഗം ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗിൻ്റെ നിർദേശപ്രകാരം ഇത്തവണ കരുതൽ നടപടികൾ ശക്തമാക്കിയത്. പരിശോധനകൾ വേഗം പൂർത്തിയാക്കി വാക്സിനേഷൻ ആരംഭിക്കാനാണ് ശ്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.