തിരുവനന്തപുരം: വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ പോളിങ് 70.01 ശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിങ് ശതമാനത്തില്‍ ഇത്തവണ 2.68 ശതമാനത്തിന്‍റെ കുറവുണ്ടായി. 14 മണ്ഡലങ്ങളുള്ള തിരുവനന്തപുരത്ത് ചിറയിന്‍കീഴ് ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും പോളിങ് കുറഞ്ഞു. 2016ല്‍ 72.69 ശതമാനമായിരുന്നു പോളിങ് . 949207 പുരുഷന്‍മാരും 1019565 സ്‌ത്രീകളും 24 ട്രാന്‍സ്‌ജെന്‍ഡറുകളും ജില്ലയില്‍ വോട്ട് രേഖപ്പെടുത്തി.
മണ്ഡലങ്ങളിലെ പോളിങ് ശതമാനം
അരുവിക്കര : 73.27
പാറശാല : 72.41
നെയ്യാറ്റിന്‍കര : 72.23
കാട്ടാക്കട : 72.21
നെടുമങ്ങാട് : 71.54
വാമനപുരം : 70.90
ചിറയിന്‍കീഴ് : 70.79
കോവളം : 70.76
ആറ്റിങ്ങല്‍ : 70.61
വര്‍ക്കല : 70.23
നേമം : 69.80
കഴക്കൂട്ടം : 69.63
വട്ടിയൂര്‍ക്കാവ് : 64.16
തിരുവനന്തപുരം : 61.92
വോട്ടിങ് ശതമാന കണക്കില്‍ ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ മാത്രമാണ് നേരിയ തോതില്‍ പോളിങ് ശതമാനത്തിന്‍റെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ആറ്റിങ്ങലില്‍ 1.23 ശതമാനവും ചിറയിന്‍കീഴ് 0.70 ശതമാനവും വോട്ടിങ് വര്‍ധിച്ചു.
2016 ലെ പോളിങ് ശതമാനം
അരുവിക്കര : 75.76
പാറശാല : 75.26
നെയ്യാറ്റിന്‍കര : 76.57
കാട്ടാക്കട : 73.94
നെടുമങ്ങാട് :71.46
വാമനപുരം :70.09
ചിറയിന്‍കീഴ് : 70.79
കോവളം : 74.01
ആറ്റിങ്ങല്‍ : 70.61
വര്‍ക്കല : 71.46
നേമം : 74.11
കഴക്കൂട്ടം : 73.46
വട്ടിയൂര്‍ക്കാവ് :69.83
തിരുവനന്തപുരം : 65.19
വോട്ടിങ്ങ് ശതമാനത്തിലെ ഈ കുറവ് ആര്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍.