തിരുവനന്തപുരം: നവംബര്‍ 16ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷ ക്രമീകരണങ്ങളുടെ ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്ററായി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിനെ നിയമിച്ചു. ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിദ അട്ടല്ലൂരിയാണ് ജോയിന്‍റ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍.
ഡി.ഐ.ജി മാരായ പി.പ്രകാശ്, കോറി സഞ്ജയ് ഗുരുദിന്‍ എന്നിവരെ അഡീഷണല്‍ പൊലീസ് കോ-ഓര്‍ഡിനേറ്റര്‍മാരായും നിയമിച്ചു.
പത്തനംതിട്ട എസ്.പി ആര്‍. നിശാന്തിനിയെ ശബരിമല സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍റ് ടെക്‌നോളജി എസ്.പി. ഡോ. ദിവ്യ ഗോപിനാഥിനാണ് ശബരിമല വെര്‍ച്വല്‍ ക്യൂവിന്‍റെ ചുമതല.
നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലം ക്രൈം ബ്രാഞ്ച് എസ്.പി പ്രേംകുമാര്‍ ആയിരിക്കും സന്നിധാനത്തെ പൊലീസ് കണ്‍ട്രോളര്‍. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി.സന്തോഷ് ഈ കാലയളവില്‍ പമ്പയിലും എസ്.പി കെ.സലിം നിലയ്ക്കലിലും പൊലീസ് കണ്‍ട്രോളര്‍മാരായിരിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ എസ്.പി പ്രജീഷ് സന്നിധാനത്തും ആര്‍. ആനന്ദ് പമ്പയിലും കെ.വി മഹേഷ് ദാസ് നിലയ്ക്കലിലും കോ ഓര്‍ഡിനേറ്റര്‍മാരുടെ ചുമതല വഹിക്കും.
ഡിസംബര്‍ 14 മുതല്‍ 26 വരെ എസ്.പി പ്രശാന്തന്‍ കാണി സന്നിധാനത്തും എ.എസ്.പി രാജ് പ്രസാദ് പമ്പയിലും എസ്.പി.എം.ജെ.സോജന്‍ നിലയ്ക്കലിലും പൊലീസ് കണ്‍ട്രോളര്‍മാരാകും. ഡിസംബര്‍ 29 മുതല്‍ ജനുവരി 9 വരെ എസ്.പി.ബി.കൃഷ്‌ണകുമാര്‍ സന്നിധാനത്തും ഇ.എസ്.ബിജുമോന്‍ പമ്പയിലും ആമോസ് മാമന്‍ നിലയ്ക്കലിലും പൊലീസ് കണ്‍ട്രോളര്‍മാരാകും.
ജനുവരി 9 മുതല്‍ 20 വരെയുള്ള അവസാനഘട്ടത്തില്‍ ബി.അജിത് കുമാര്‍ സന്നിധാനത്തും വി.യു. കുര്യാക്കോസ് പമ്പയിലും കെ.എല്‍.ജോണ്‍കുട്ടി പമ്പയിലും പൊലീസ് കണ്‍ട്രോളര്‍മാരുടെ ചുമതല വഹിക്കുമെന്ന് പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു.
ALSO READ: 2018ലെ പ്രളയം; സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി എംഎം മണി