ETV Bharat / state

ലോക്ക് ഡൗൺ ഇളവുകൾ : കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസ് - ആള്‍ക്കൂട്ടം തടയാൻ നടപടി

വിവിധ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി.

ജില്ലാ പൊലീസ് മേധാവി  സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ  ആള്‍ക്കൂട്ടം തടയാൻ നടപടി  Police to meet the Covid Criteria as the lockdown concessions
ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ കൊവിഡ് മാനദണ്ഡം പാലിക്കാൻ നടപടിയുമായി പൊലീസ്
author img

By

Published : May 31, 2021, 8:41 PM IST

തിരുവനന്തപുരം : ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ലോക്ക് ഡൗണിൽ ഇളവുകൾ നല്‍കി വിവിധ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി.

Read more: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചു

നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപന നടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെയാകും നടപടി. അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. കൂടാതെ പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യ സഹായം, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ എന്നിവയ്ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കുകയുള്ളൂ. ജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.