ETV Bharat / state

ഡിജിപി വിളിച്ച ഉന്നതതല യോഗം ഇന്ന്; പൊലീസിന്‍റെ ഗുണ്ടാബന്ധം ചർച്ചയാകും

author img

By

Published : Feb 21, 2023, 12:15 PM IST

ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായുള്ള 'ഓപ്പറേഷന്‍ ആഗ്ഗ്' ചർച്ചയായേക്കും. ഗുണ്ടകളെയും പിടികൂടാന്‍ നടത്തിയ നടപടികളും യോഗം വിലയിരുത്തും.

ഡിജിപി വിളിച്ച ഉന്നതതല യോഗം  പൊലീസ് ഉന്നതതല യോഗം  പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം  പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം  police high level meeting in thiruvananthapuram  police high level meeting  police links with criminal gang  criminal gangs in thiruvananthapuram  crime conference  ക്രൈം കോണ്‍ഫറന്‍സ്  ഗുണ്ട  ഡിജിപി  ഡിജിപി അനിൽകാന്ത്  dgp
ഡിജിപി

തിരുവനന്തപുരം: ഡിജിപി വിളിച്ച പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. മൂന്ന് മാസം കൂടുമ്പോള്‍ ചേരുന്ന ക്രൈം കോണ്‍ഫറന്‍സ് എന്ന രീതിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ജില്ല പൊലീസ് മേധാവിമാര്‍ മുതല്‍ ഡിജിപി റാങ്കിലുള്ളവര്‍ വരെയാകും പങ്കെടുക്കുക.

പൊലീസ് ആസ്ഥാനത്താണ് യോഗം വിളിച്ചിരിക്കുന്നത്. ഗുണ്ടാവേട്ട, ലഹരി വിരുദ്ധ പ്രവര്‍ത്തനം ക്രിമിനല്‍ ബന്ധമുള്ള പൊലീസുകാര്‍ക്കെതിരായ നടപടി തുടങ്ങിയവയാണ് യോഗത്തിന്‍റെ അജണ്ട. പിടികിട്ടാപ്പുള്ളികളെയും ഗുണ്ടകളെയും പിടികൂടാന്‍ ജില്ല അടിസ്ഥാനത്തില്‍ നടത്തിയ നടപടികള്‍ ഇന്നത്തെ യോഗത്തില്‍ വിലയിരുത്തും.

യോഗത്തില്‍ ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് ശാക്തീകരണത്തെ കുറിച്ച് ഇന്‍റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ട് അവതരണവുമുണ്ടാകും. പൊലീസിനികത്തെ ഗുണ്ട മണ്ണ് മാഫിയ ബന്ധങ്ങളില്‍ കഴിഞ്ഞ മാസങ്ങളില്‍ സ്വീകരിച്ച നടപടികളുടെ വിപൂലീകരണത്തിനായി ജില്ല പൊലീസ് മേധാവികള്‍ ഉദ്യോഗസ്ഥരുടെ അസന്മാര്‍ഗ്ഗിക ബന്ധത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യും. സ്വാഭാവികമായി ചേരുന്ന യോഗമാണെങ്കിലും ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള 'ഓപ്പറേഷന്‍ ആഗ്ഗ്' ഉള്‍പ്പെടെയുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.

പൊലീസുകാര്‍ക്കെതിരെ വകുപ്പു തലത്തിലെടുത്ത നടപടികള്‍ ചോദ്യം ചെയ്‌ത് ചില പൊലീസുദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യവും ഇന്നത്തെ യോഗത്തില്‍ വിലയിരുത്തും. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസിലെ ദുര്‍നടപ്പുകാര്‍ക്കെതിരെ നേരത്തെ തന്നെ നടപടികള്‍ സ്വകരിച്ചിരുന്നു.

പാറ്റൂരില്‍ ഗുണ്ട സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം തലസ്ഥാനത്ത് ഗുണ്ട വിളയാട്ടം സ്ഥിരം സംഭവമായ സാഹചര്യത്തിലാണ് പൊലീസ് ഗുണ്ട ബന്ധം പുറത്ത് വരുന്നത്. ഇതോടെ വ്യാപകമായി ഡിവൈഎസ്‌പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു. പൊലീസ് ഗുണ്ട ബന്ധം തെളിഞ്ഞ 21 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടതായും 14 പേരെ സസ്‌പെൻഡ് ചെയ്‌തതായും മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നൽകിയതായും അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും പറഞ്ഞിരുന്നു.

ഇത്തരത്തില്‍ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഡിജിപി വിളിച്ച ഉന്നതതല യോഗം നിര്‍ണായകമാകുന്നത്. ഗുണ്ടാ ബന്ധത്തില്‍ വിജിലന്‍സിന്‍റെ അന്വേഷണം നടക്കുകയാണ്. 23 പൊലീസുകാര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ എസ്ഐയെ സസ്‌പെൻഡ് ചെയ്യുകയും മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും ആഭ്യന്തരവകുപ്പ് മുന്‍പ് റിപ്പോര്‍ട്ടും തേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.