ETV Bharat / state

പൊലീസിനെ പരിഹസിച്ച് ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റിൽ

പെരിങ്ങമല സ്വദേശി വിഷ്‌ണുവാണ് അറസ്റ്റിലായത്. ഇയാൾ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തി ചിത്രീകരിക്കുകയും പൊലീസിന്‍റെ വാഹന പരിശോധനയുടെ വീഡിയോയും ചേർത്ത് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തു

Police have arrested a young man who mocked the police through bike stunt  palode police  bike stunt  പൊലീസിനെ പരിഹസിച്ച് ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റിൽ  ബൈക്ക് അഭ്യാസം  പൊലീസിനെ പരിഹസിച്ച് ബൈക്ക് അഭ്യാസം  തിരുവനന്തപുരം  thiruvananthapuram
പൊലീസിനെ പരിഹസിച്ച് ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റിൽ
author img

By

Published : Apr 28, 2021, 10:45 AM IST

തിരുവനന്തപുരം: പൊതുനിരത്തിൽ ബൈക്ക് അഭ്യാസം നടത്തി പൊലീസിനെ പരിഹസിച്ച യുവാവ് അറസ്റ്റിൽ. പെരിങ്ങമ്മല സ്വദേശി വിഷ്‌ണുവിനെയാണ് (19) പാലോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. രണ്ടാഴ്‌ച മുമ്പ് വിഷ്‌ണു ഓടിച്ചിരുന്ന ആഡംബര ബൈക്ക് പൊലീസ് പരിശോധിക്കുകയും താക്കീത് നൽകി വിട്ടയയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇയാളും കൂട്ടുകാരും ചേർന്ന് ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തി ചിത്രീകരിക്കുകയും പൊലീസിന്‍റെ വാഹന പരിശോധനയുടെ വീഡിയോയും ചേർത്ത് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

പൊലീസിനെ പറ്റിച്ചെന്ന തരത്തില്‍ പ്രചരിപ്പിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് വിഷ്‌ണുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ബൈക്കും വീഡിയോ എടുത്ത ഫോണും കോടതിയിൽ ഹാജരാക്കി. ലൈസൻസ് റദ്ദാക്കാൻ വേണ്ടി ബൈക്ക് മോട്ടോർ വാഹന വകുപ്പിന് കൈമാറി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.