ETV Bharat / state

തലസ്ഥാനത്ത് വീണ്ടും നിരപരാധിക്കു ആളുമാറി പൊലീസിന്‍റെ ക്രൂരമര്‍ദ്ദനമെന്ന് പരാതി

author img

By

Published : Mar 16, 2022, 3:40 PM IST

പൊലിസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിനുള്‍പ്പെടെ ക്ഷതമേറ്റ മണക്കാട് സ്വദേശി കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

police assault in Trivandrum  Police brutally beat up an innocent man again in Trivandrum  തലസ്ഥാനത്ത് വീണ്ടും നിരപരാധിക്കു ആളുമാറി പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം  തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷൻ  Thiruvananthapuram Fort Police Station  മണക്കാട് സ്വദേശി കുമാറിനാണ് പൊലിസിന്‍റെ മര്‍ദ്ദനമേറ്റത്  Kumar, a native of Manakkad, was assaulted by the police
തലസ്ഥാനത്ത് വീണ്ടും നിരപരാധിക്കു ആളുമാറി പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: മാലമോഷണക്കേസ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നാരോപിച്ച് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ നട്ടെല്ലിനുള്‍പ്പെടെ ക്ഷതമേറ്റ മണക്കാട് സ്വദേശി കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്‌ച രാത്രിയോടെയാണ് മണക്കാട് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് കുമാറിനെ ബലമായി ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഫോര്‍ട്ട് പൊലീസിനു ലഭിച്ച ഒരു മാലമോഷണ പരാതിയില്‍ ശ്യാമ എന്ന പേരുള്ള ഓട്ടോയില്‍ പ്രതികള്‍ രക്ഷപ്പെട്ടതായി അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മണക്കാട് ഓട്ടോ സ്റ്റാന്‍ഡിലെത്തിയ പൊലീസ്, ശ്യാമ എന്നു പേരുള്ള ഓട്ടോയുടെ ഡ്രൈവറായ കുമാറിനെ ബലമായി കസ്‌റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ എത്തിച്ച കുമാറിനെ മൂന്ന് മണിക്കൂറോളം കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

പിന്നാലെ അബദ്ധം തിരിച്ചറിഞ്ഞ പൊലീസ് 500 രൂപ നല്‍കി കുമാറിനെ വിട്ടയയ്ക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അവശനായ കുമാറിനെ വീട്ടുകാരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്‌പര്‍ജന്‍കുമാര്‍ അറിയിച്ചു.

ALSO READ:Actress Attack Case | 'സാക്ഷികളെ നേരിട്ടുവിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു' ; ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരെ ബാർ കൗൺസിലില്‍ പരാതി നല്‍കി അതിജീവിത

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.