ETV Bharat / state

നിഖിൽ തോമസിനെതിരായ സര്‍ട്ടിഫിക്കറ്റ് വിവാദം : അഡ്‌മിഷന്‍ മാഫിയ സംഘങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പി എം ആര്‍ഷോ - എം എസ് എം കോളജ്

രാവിലെ നിഖിലിന്‍റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അവ ഒറിജിനൽ ആണെന്നുപറഞ്ഞ് പിന്തുണച്ച പി എം ആർഷോ പിന്നീട് നിലപാട് മാറ്റുകയായിരുന്നു

pm arsho  nikhil thomas  fake certificate controversy  fake certificate  sfi  degree certificate  original certificate  police  നിഖിൽ തോമസിന്‍റെ വിഷയത്തില്‍  സർട്ടിഫിക്കറ്റ് വ്യാജ മാഫിയ  പി എം ആര്‍ഷോ  ഡിജിലിന്‍റെ സർട്ടിഫിക്കറ്റുകൾ  എസ്എഫ്ഐ  പി എം ആർഷോ  എം എസ് എം കോളജ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
'നിഖിൽ തോമസിന്‍റെ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം, സർട്ടിഫിക്കറ്റ് വ്യാജ മാഫിയയിൽ ഉൾപെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം'; പി എം ആര്‍ഷോ
author img

By

Published : Jun 19, 2023, 10:18 PM IST

Updated : Jun 19, 2023, 10:56 PM IST

തിരുവനന്തപുരം : നിഖിൽ തോമസിനെതിരായ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അഡ്‌മിഷന്‍ മാഫിയ സംഘങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. നിഖില്‍ തോമസിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു ആര്‍ഷോയുടെ പ്രതികരണം. സർട്ടിഫിക്കറ്റ് പരിശോധിച്ചതിന് ശേഷമുള്ള വിവരമാണ് രാവിലെ പങ്കുവച്ചതെന്ന് ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

സർട്ടിഫിക്കറ്റുകൾ ഒറിജിനൽ ആണെന്ന് പരിശോധിക്കാൻ കലിംഗയിൽ പോവാൻ എസ്എഫ്ഐയ്‌ക്കാവില്ല. പഠിക്കാതെ സർട്ടിഫിക്കറ്റുകൾ നല്‍കുന്ന പല സർവകലാശാലകളും ഉണ്ട്. കലിംഗ സർവകലാശാലയ്ക്ക് കേരള യൂണിവേഴ്‌സിറ്റി എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ടെന്നും വി സി ഇപ്പോൾ രാഷ്ട്രീയം കളിക്കുകയാണെന്നും ആർഷോ ആരോപിച്ചു.

വിഷയം ഗൗരവമുള്ളതാണ്. നിഖിലിന്‍റെ സർട്ടിഫിക്കറ്റിന്‍റെ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്ക് പരാതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിഖിൽ നിലവിൽ ഒരു ഘടകത്തിലും ഇല്ലെന്നും മാധ്യമങ്ങളെ കണ്ടതിനുശേഷം ഫോണിൽ വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.

നിഖില്‍ തോമസ് കലിംഗ സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് രജിസ്‌ട്രാര്‍ : അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾക്കിടെ നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി. മാധ്യമങ്ങളിലൂടെയാണ് താന്‍ വാർത്ത അറിയുവാനിടയായതെന്നും നിഖിൽ തോമസിനെതിരെ നിയമ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഛത്തീസ്‌ഗഡിലെ റായ്‌പൂരിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സര്‍വകലാശാലയാണ് കലിംഗ യൂണിവേഴ്‌സിറ്റി.

പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ : കേരളത്തിൽ ഉന്നത വിദ്യാഭ്യാസരംഗം തകർന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്‍റെ പ്രതികരണം. സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിൽ വരെ തട്ടിപ്പ് നടക്കുന്നെങ്കിൽ ഇതൊക്കെയെന്തെന്നും ഗവർണർ ചോദിക്കുകയുണ്ടായി.

കേരളത്തിലെ സര്‍വകലാശാലകളില്‍ നിയമങ്ങള്‍ തകര്‍ന്നുവെന്നും ഇപ്പോള്‍ ഭരണഘടന പ്രതിസന്ധിയാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ വിദ്യാര്‍ഥികളുടെ ഭാവി വച്ച് കളിക്കുകയാണ് സംസ്ഥാന സര്‍ക്കാരും മനസ് മടുത്താണ് വിദ്യാര്‍ഥികള്‍ കേരളത്തില്‍ നിന്നും വിദേശത്തേയ്‌ക്ക് പോകുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് അന്വേഷണം ആരംഭിച്ചു : നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെഎസ്‌യുവിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ വ്യാജരേഖ കേസിൽ വഞ്ചനയ്‌ക്ക് ഇരയായവരുടെ പരാതിയിലേ കേസെടുക്കാനാവൂ എന്നാണ് പൊലീസിന്‍റെ വാദം.

നിഖിലിനെ സസ്പെൻഡ് ചെയ്‌ത് എം എസ് എം കോളജ് : വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആഭ്യന്തര അന്വേഷണ കമ്മിഷനെ നിയോഗിച്ച എം എസ് എം കോളജ് നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്‌തു. നിഖിൽ നിലവിൽ കോളജിലെ രണ്ടാം വർഷ എം കോം വിദ്യാർഥിയാണ്. അന്വേഷണ കമ്മിഷനോട് രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.

എസ് എഫ് ഐ പിരിച്ചുവിടണമെന്ന് രമേശ്‌ ചെന്നിത്തല : എസ്എഫ്ഐ വ്യാജന്മാരുടെ കൂടാരമായി മാറിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കൽ, അനധികൃത നിയമനം നടത്തൽ തുടങ്ങി വ്യാപകമായ പിഴവുകളാണ് എസ്എഫ്ഐ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Last Updated : Jun 19, 2023, 10:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.