ETV Bharat / state

എൻജിനീയറിങ് പ്രവേശനം; റാങ്ക് പട്ടികയിൽ പ്ലസ് ടു മാർക്കും പരിഗണിക്കുമെന്ന് സർക്കാർ

മുൻ വർഷങ്ങളിലെ മാനദണ്ഡമനുസരിച്ച് മാർക്ക് സമീകരണം നടത്തിയാണ് ഇത്തവണയും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.

plus two marks  engineering  entrance rank list  എൻജിനീയറിങ് പ്രവേശനം  പ്ലസ് ടു മാർക്ക്  റാങ്ക് പട്ടിക  എൻജിനീയറിങ് പ്രവേശന പരീക്ഷ
എൻജിനീയറിങ് പ്രവേശനം; റാങ്ക് പട്ടികയിൽ പ്ലസ് ടു മാർക്കും പരിഗണിക്കുമെന്ന് സർക്കാർ
author img

By

Published : Aug 12, 2021, 9:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക തയാറാക്കുമ്പോൾ ഹയർ സെക്കൻഡറി മാർക്ക് കൂടി പരിഗണിക്കാൻ സർക്കാർ തീരുമാനം. മുൻവർഷങ്ങളിലെ മാനദണ്ഡമനുസരിച്ച് മാർക്ക് സമീകരണം നടത്തിയാണ് ഇത്തവണയും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. തുല്യ അനുപാതത്തിലായിരിക്കും പ്ലസ്‌ ടു മാർക്ക് പരിഗണിക്കുക.

Also read: "അത് സാങ്കേതിക പിഴവ്"; ഡോക്‌ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ അപലപനീയമെന്ന് ആരോഗ്യ മന്ത്രി

സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു അറിയിച്ചു. കേരള എൻജിനീയറിങ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് നേരത്തെ വ്യക്തത ഉണ്ടായിരുന്നില്ല. ഇതിനെത്തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ തീരുമാനത്തിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.