തിരുവനന്തപുരം: ഹയർസെക്കൻഡറി കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിന് പോർട്ടലിൽ പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ എന്തെങ്കിലും പോരായ്‌മ ഉണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പു വരുത്തും. അർഹതപ്പെട്ട മാർക്ക് വിദ്യാർഥികൾക്ക് ലഭിക്കുമെന്നും അക്കാര്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ് ടു പരീക്ഷയ്ക്ക് ചോദ്യം തയാറാക്കിയ അധ്യാപകൻ തന്നെ നൽകിയ ഉത്തരസൂചിക അനുസരിച്ച് മൂല്യനിർണയം നടത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയതിനെ തുടർന്ന് അധ്യാപകർ പ്ലസ് ടു മൂല്യനിർണയ ക്യാമ്പ് ബഹിഷ്‌കരിച്ചതിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചിരുന്നു. യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Also Read: പ്ലസ്‌ടു മൂല്യനിര്‍ണയം; പാലായില്‍ ക്യാമ്പ് ബഹിഷ്‌കരിച്ച് അധ്യാപകര്‍