ETV Bharat / state

Plus One Admission| 'പ്രവേശന നടപടികൾ അവസാനഘട്ടത്തില്‍, വൈകി തുടങ്ങിയവര്‍ക്ക് പ്രത്യേക ക്ലാസുകള്‍'; വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി

ഇതുവരെ അഡ്‌മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്ക് സ്പോട്ട് അഡ്‌മിഷനിലൂടെ പ്രവേശനം നൽകുമെന്നും മന്ത്രി അറിയിച്ചു

Plus One Admission  Education Minister  Sivankutty Response Latest News  Plus One Admission Latest News  പ്രവേശന നടപടികൾ അവസാനഘട്ടത്തില്‍  വൈകി തുടങ്ങിയവര്‍ക്ക് പ്രത്യേക ക്ലാസുകള്‍  വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി  വിദ്യാഭ്യാസ മന്ത്രി  അഡ്‌മിഷൻ  വിദ്യാർഥികൾ  ശിവൻകുട്ടി  മന്ത്രി
'പ്രവേശന നടപടികൾ അവസാനഘട്ടത്തില്‍, വൈകി തുടങ്ങിയവര്‍ക്ക് പ്രത്യേക ക്ലാസുകള്‍'; വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി
author img

By

Published : Aug 11, 2023, 10:56 PM IST

തിരുവനന്തപുരം: ഹയർ സെക്കന്‍ഡറി ഒന്നാംവർഷ പ്രവേശന നടപടികൾ അവസാനഘട്ടത്തിലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വൈകി പ്രവേശനം നേടിയവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ 4,11,157 വിദ്യാർഥികൾ പ്രവേശനം നേടിയെന്നും ഇനിയും അഡ്‌മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്ക് സ്പോട്ട് അഡ്‌മിഷനിലൂടെ പ്രവേശനം നൽകുമെന്നും മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.

അലോട്ട്‌മെന്‍റുകളിലൂടെ 3,84,538 പേർ ഹയർ സെക്കന്‍ഡറിയിലും 26,619 വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കന്‍ഡറിയിലും പ്രവേശിച്ചു. മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷമുള്ള ട്രാൻസ്‌ഫർ അലോട്ട്മെന്‍റ് റിസൾട്ട് പ്രഖ്യാപിച്ച് ഒഴിവ് വരുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ വഴി വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ഒരുങ്ങുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷമുള്ള ട്രാൻസ്‌ഫറിനുള്ള അലോട്ട്മെന്‍റ് റിസൾട്ട് ഓഗസ്‌റ്റ് 16ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തീയതികളിലായി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തുടർന്ന് ട്രാൻസ്‌ഫറിന് ശേഷമുള്ള ഒഴിവുകൾ ഓഗസ്‌റ്റ് 19 ന് പ്രസിദ്ധീകരിച്ച് ഒഴിവുകളിലേക്ക് അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർക്ക് സ്പോട്ട് അഡ്‌മിഷന് പരിഗണിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കും. സ്പോട്ട് അഡ്‌മിഷനോട് കൂടി ഈ വർഷത്തെ പ്രവേശന നടപടികൾ ഓഗസ്‌റ്റ് 21 ന് വൈകിട്ട് അഞ്ച് മണിയ്ക്ക് പൂർത്തീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. വൈകി പ്രവേശനം നേടിയവർക്ക് നഷ്‌ടമായ പാഠഭാഗങ്ങൾ ഓഗസ്‌റ്റ് 21ന് ശേഷം വൈകുന്നേരങ്ങളിലും ശനിയാഴ്‌ചകളിലും പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ച് നൽകുന്നതാണെന്നും മന്ത്രി വി.ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.

Also Read: Minister V Sivankutty| പൊതുവിദ്യാലയങ്ങളോടുളള താത്‌പര്യം കുറയുന്നുവോ; ഇത്തവണ 10,164 വിദ്യാര്‍ഥികളുടെ കുറവ്

ഇംപ്രൂവ്‌മെന്‍റ് സപ്ലിമെന്‍ററി പരീക്ഷകള്‍: സംസ്ഥാനത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 25ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതുപ്രകാരം സെപ്റ്റംബർ 30 വരെയാണ് പരീക്ഷകള്‍ നടക്കുക. സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഈ മാസം 18 നകം സ്‌കൂളുകളിൽ അപേക്ഷ സമർപ്പിക്കണമെന്നും അറിയിപ്പിലുണ്ട്. പരീക്ഷ ടൈംടേബിൾ ഹയർ സെക്കൻഡറി വിഭാഗം പുറത്തുവിട്ടിരുന്നു.

ആദ്യ ദിനം രാവിലെ സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടർ സയൻസ്, എന്നീ വിഷയങ്ങളും ഉച്ചയ്ക്ക് ശേഷം കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്‌കൃത്, ആർട്‌സ് മെയിൻ എന്നിവയുമാണുണ്ടാവുക. മാത്രമല്ല റെഗുലർ/ ലാറ്ററൽ എൻട്രി/ റീ അഡ്‌മിഷൻ പരീക്ഷാർഥികൾക്ക് ഒന്നാം വർഷ പരീക്ഷാഫീസ് 175 രൂപയും (ഒരു വിഷയത്തിന്) സർട്ടിഫിക്കറ്റ് ഫീസ് 40 രൂപയുമാണ്.

കമ്പാർട്ട്മെന്‍റ് പരീക്ഷാർഥികൾക്ക് രജിസ്ട്രേഷന് ഒരു വിഷയത്തിന് (മാർച്ച് 2024ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫീസ് കൂടി ഉൾപ്പെടുത്തി) 225 രൂപയും സർട്ടിഫിക്കറ്റിന് 80 രൂപയുമാണ് ചാർജ്. 20 രൂപ ഫൈനോട് കൂടി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 22/08/2023 നും 600 രൂപ ഫൈനോട് കൂടി അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി 24/08/2023 നുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.