ETV Bharat / state

കെ.ടി ജലീലിന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയാതെ കുഞ്ഞാലിക്കുട്ടി - പി കെ കുഞ്ഞാലിക്കുട്ടി

കെ.ടി ജലീലിന്‍റെ ആരോപണങ്ങൾക്ക് പാർട്ടിയിലെ മറ്റാരെങ്കിലും മറുപടി പറയുമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു.

pk kunhalikutty  allegation against kunhalikutty  hyderali thangal  കെ.ടി ജലീൽ  പി കെ കുഞ്ഞാലിക്കുട്ടി  ഹൈദരലി തങ്ങൾ
Kunhalikutty would not respond to KT Jaleel's allegations
author img

By

Published : Aug 5, 2021, 4:14 PM IST

തിരുവനന്തപുരം: ഹൈദരലി തങ്ങളെ കുഞ്ഞാലിക്കുട്ടി വഞ്ചിച്ചുവെന്ന കെ.ടി ജലീലിന്‍റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കെ.ടി ജലീലിന്‍റെ ആരോപണങ്ങൾക്ക് പാർട്ടിയിലുള്ള മറ്റാരെങ്കിലും മറുപടി പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനകീയ വിഷയങ്ങൾ സംസാരിക്കാനാണ് പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിൽ മാധ്യമങ്ങളെ കാണുന്നതെന്നും ആരെങ്കിലും പ്രശസ്തിക്കുവേണ്ടി പറയുന്നതിന് മറുപടി പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കെ.ടി ജലീലിന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയാതെ കുഞ്ഞാലിക്കുട്ടി

Also read: ഹൈദരലി തങ്ങളെ പി.കെ. കുഞ്ഞാലിക്കുട്ടി വഞ്ചിക്കുകയാണെന്ന് കെ.ടി. ജലീൽ

ചന്ദ്രിക ദിനപത്രത്തിന്‍റെ പേരിൽ കള്ളപ്പണ ഇടപാട് നടത്തി ഹൈദരലി തങ്ങളെ പി.കെ. കുഞ്ഞാലിക്കുട്ടി വഞ്ചിക്കുകയാണെന്നും തങ്ങളെയും കുടുംബത്തെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നുമായിരുന്നു കെ.ടി ജലീൽ എം.എൽ.എ ആരോപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.