തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ വൈകാതെ മുഖ്യമന്ത്രി പ്രതിപ്പട്ടികയിൽ എത്തുമെന്ന് ബിജെപി നിർവാഹക സമിതിയംഗം പികെ കൃഷ്‌ണദാസ്. കേസന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും കൃഷ്‌ണദാസ് ആരോപിച്ചു.
സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി നടത്തിയ സമരം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പികെ കൃഷ്‌ണദാസ്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കിയായിരുന്നു ബിജെപിയുടെ സമരം. അഞ്ച് പേർ വീതം അടങ്ങുന്ന ചെറു സംഘങ്ങളായാണ് ബിജെപി പ്രവർത്തകർ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്‌തത്.