ETV Bharat / state

Pinarayi Vijayan's Sri Krishna Jayanthi Greetings : 'സ്നേഹ-സന്തോഷ സന്ദേശം ഉറപ്പിക്കാം' ; ശ്രീകൃഷ്‌ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി - Kerala Shobhayathra

Chief Minister conveys Sri Krishna Jayanthi greetings : ഈ ശ്രീകൃഷ്‌ണ ജയന്തി സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും പ്രകാശം നിറഞ്ഞുപരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെയെന്ന് മുഖ്യമന്ത്രി

ശ്രീകൃഷ്‌ണജയന്തി  Chief Minister  മുഖ്യമന്ത്രി  പിണറായി വിജയൻ  Pinarayi Vijayan  Sri Krishna Jayanthi  Chief Minister conveys greetings  occasion of Sri Krishna Jayanthi  ഭക്തർക്ക്  ആശംസകൾ  സന്ദേശം  ബാലഗോകുലം  symbol against vices  ആഘോഷങ്ങൾ  Celebrations
Chief Minister conveys greetings
author img

By ETV Bharat Kerala Team

Published : Sep 6, 2023, 2:07 PM IST

Updated : Sep 6, 2023, 8:11 PM IST

തിരുവനന്തപുരം : ശ്രീകൃഷ്‌ണജയന്തി ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan's Sri Krishna Jayanthi Greetings). ഭക്തർ ശ്രീകൃഷ്‌ണനെ നെഞ്ചേറ്റുന്നത് അധർമ്മങ്ങൾക്കെതിരായ പ്രതീകമായാണ്. സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രകാശം ഉറപ്പിക്കുന്നതാവണം ശ്രീകൃഷ്‌ണ ജയന്തിയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

'അധർമ്മങ്ങൾക്കെതിരായ ധർമ്മ കാരുണ്യത്തിന്‍റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങൾ ശ്രീകൃഷ്‌ണ സങ്കൽപത്തെ നെഞ്ചേറ്റുന്നത്. ഈ ശ്രീകൃഷ്‌ണ ജയന്തി സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും പ്രകാശം നിറഞ്ഞുപരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവർക്കും ആശംസകൾ'- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീകൃഷ്‌ണജയന്തിയോട് അനുബന്ധിച്ച് നിരവധി ഇടങ്ങളില്‍ ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടക്കുന്നുണ്ട്. വൈകുന്നേരം നടക്കുന്ന ശോഭായാത്രയിൽ കുഞ്ഞ് കൃഷ്‌ണന്മാരും ശ്രീകൃഷ്‌ണഭക്തരും അണിചേരും.

ശ്രീകൃഷ്‌ണജയന്തി ദിനത്തില്‍ നഗരവീഥികൾ അമ്പാടികളായി ഒരുങ്ങും. മഞ്ഞപ്പട്ടും ഓടക്കുഴലും മയിൽപ്പീലിയും ചൂടിയെത്തുന്ന കണ്ണന്മാരും പട്ടുപാവാടയണിഞ്ഞ് വെണ്ണക്കുടമേന്തിയെത്തുന്ന ഗോപികമാരുമെല്ലാം ശ്രീകൃഷ്‌ണജയന്തി ദിനത്തിലെ മനോഹര കാഴ്‌ചകളാണ്. രോഹിണി നക്ഷത്രവും അഷ്‌ടമി തിഥിയും ചേർന്നുവരുന്ന ദിനത്തിൽ ഭഗവാൻ ശ്രീകൃഷ്‌ണൻ പിറവിയെടുത്തെന്നാണ് വിശ്വാസം.

ലോക ചാമ്പ്യൻഷിപ്പ് നേടിയ നിദയെ അഭിനന്ദിച്ച് മുഖ്യമന്ത്രി: ലോക ചാമ്പ്യൻഷിപ്പിൽ ദീർഘദൂര കുതിരയോട്ടം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം കരസ്ഥമാക്കിയ മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയായ നിദ അൻജും കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും അഭിമാനമായി മാറിയെന്നും കായികമേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഇത് പ്രചോദനം പകരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫ്രാൻസിൽ നടന്ന 120 കിലോമീറ്റർ ദീർഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് നിദ അൻജും നേട്ടം കൊയ്‌തത്.

ഫ്രാൻസിൽ നടന്ന ദീർഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്‌ത മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയായ നിദ അൻജുമിനു ഹാർദ്ദമായ അഭിനന്ദനങ്ങൾ. ലോക ചാമ്പ്യൻഷിപ്പിൽ ദീർഘദൂര കുതിരയോട്ടം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം കൂടി കരസ്ഥമാക്കിയ നിദ കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും അഭിമാനമായി മാറി. കായികമേഖലയിലേയ്ക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഇത് പ്രചോദനം പകരും. ഇനിയും മികവിലേയ്ക്കുയരാനും കൂടുതൽ വിജയങ്ങൾ നേടാനും നിദയ്ക്കാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

ALSO READ: ലോക കുതിരയോട്ട ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കിയ നിദയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മുദ്രാവാക്യം കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ട: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യം കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ സമൂഹം ഇതിനെതിരെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയെന്ന ആശയവും പാർലമെന്‍ററി ജനാധിപത്യ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളും കനത്ത ഭീഷണി നേരിടുകയാണ്. ആ ഭീഷണിയെ കൂടുതൽ രൂക്ഷമാക്കുന്നതാണ് ഇപ്പോൾ സംഘപരിവാർ ഉയർത്തുന്ന ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മുദ്രാവാക്യം കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി

Last Updated : Sep 6, 2023, 8:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.