ETV Bharat / state

Haryana Violence| ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം: ദു:ഖകരമെന്ന് പിണറായി വിജയൻ, അക്രമങ്ങള്‍ അവസാനിപ്പിക്കാൻ അഭ്യർഥിച്ച് ട്വീറ്റ് - പിണറായി വാർത്ത

വർഗീയ സംഘർഷം ഏറെ ദുഖ:കരമെന്ന് പറഞ്ഞ പിണറായി വിജയൻ ഉത്തരേന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപത്തിന് പ്രശ്‌നപരിഹാരം ഉണ്ടാകാത്തത് വിഷമകരമാണെന്നും ട്വീറ്റ് ചെയ്‌തു.

Haryana Violence
ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം
author img

By

Published : Aug 2, 2023, 4:58 PM IST

തിരുവനന്തപുരം : ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ സംഘർഷം ഏറെ ദുഖ:കരമെന്ന് പറഞ്ഞ പിണറായി വിജയൻ ഉത്തരേന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപത്തിന് പ്രശ്‌നപരിഹാരം ഉണ്ടാകാത്തത് വിഷമകരമാണെന്നും ട്വീറ്റ് ചെയ്‌തു. കലാപങ്ങളില്‍ ജീവനുകള്‍ നഷ്‌ടപ്പെടുന്നത് ദുഖകരമാണെന്നും സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനപൂര്‍ണമായ ജീവിതം നയിക്കാൻ സർക്കാരുകൾ ഇടപെടണമെന്നും കേരള മുഖ്യമന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഹരിയാനയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുവാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

also read: ഹരിയാനയില്‍ വിഎച്ച്‌പി ഘോഷയാത്രയ്‌ക്കിടെ ആക്രമണം; ഹോം ഗാര്‍ഡ് വെടിയേറ്റ് മരിച്ചു, 10 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ കലാപം ഗുരുഗ്രാമിലേക്ക് വ്യാപിക്കുന്നതിനിടയില്‍ മതപണ്ഡിതനെ കൊല്ലപ്പെടുത്തുകയും ഹോട്ടലുകളും വാഹനങ്ങളും കത്തിക്കുകയും കടകൾ നശിപ്പിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്ര തടഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചതെന്നാണ് കരുതപ്പെടുന്നത്. സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ നടപ്പടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ മേഖലകളില്‍ ഇന്‍റര്‍നെറ്റ് ലഭ്യത താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

  • Deeply saddened by the distressing communal conflict unravelling in Haryana. The loss of lives and widespread arson are undeniably tragic. Let's unite in upholding communal harmony and swiftly end the violence. Our heartfelt thoughts are with the affected families.

    — Pinarayi Vijayan (@pinarayivijayan) August 2, 2023 " class="align-text-top noRightClick twitterSection" data=" ">

ആറ് പേരാണ് ഹരിയാനയിലെ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. അക്രമ സംഭവങ്ങളില്‍ ഇതുവരെ 116 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികൾ രക്ഷപെടില്ലെന്നും മുഖ്യമന്ത്രി മനോഹർലാല്‍ ഖട്ടാർ പറഞ്ഞു.

also read: Haryana violence| മരണം 5 ആയി ഉയർന്നു, നുഹ് ജില്ലയിൽ കർഫ്യൂ, ബോർഡ് പരീക്ഷകൾ റദ്ദാക്കി, സ്ഥിതി നിയന്ത്രണവിധേയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.