തിരുവനന്തപുരം: യുഎപിഎ ചുമത്തി യുപി സർക്കാർ ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അടിയന്തരമായി ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമെങ്കില്‍ ആധുനിക ജീവൻരക്ഷ സൗകര്യങ്ങളുള്ള മികച്ച ആശുപത്രിയിലേക്ക് മാറ്റണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
കൂടുതൽ വായനക്ക്: സിദ്ദിഖ് കാപ്പന് ആശുപത്രിയിലും നരകജീവിതമെന്ന് ഭാര്യ റൈഹാന
യുപി സർക്കാർ ജയിലിലടച്ച കാപ്പന്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിട്ടും ആശുപത്രിയിൽ മാനുഷിക പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ രംഗത്തെത്തിയിരുന്നു. കട്ടിലിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന കാപ്പനെ ശുചിമുറിയിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നാണ് ഭാര്യ ആരോപിച്ചത്.
ALSO READ: യുപിയില്‍ തടവിലുള്ള മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൊവിഡ്
സിദ്ദിഖ് കാപ്പന്‍റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കേരള പത്രപ്രവർത്തക യൂണിയനും മുതിർന്ന മാധ്യമപ്രവർത്തകരും ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ യുപി മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.