ETV Bharat / state

ക്യൂബയില്‍ നിന്നും മരുന്നെത്തിക്കാനുള്ള സാധ്യത തേടി കേരളം - അവലോകന യോഗം

രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താനായി റാപ്പിഡ് ടെസ്റ്റിനും തയാറെടുക്കും

pinarayi vijayan  drugs controller permission  cuba medicines  ക്യൂബ മരുന്ന്  കൊവിഡ് 19 രോഗപ്രതിരോധം  ഡ്രഗ്‌സ് കണ്‍ട്രോളര്‍  അവലോകന യോഗം  മുഖ്യമന്ത്രി പിണറായി വിജയന്‍
ക്യൂബയില്‍ നിന്നും മരുന്നെത്തിക്കുന്നതിനുള്ള സാധ്യത തേടി കേരളം
author img

By

Published : Mar 27, 2020, 8:48 PM IST

തിരുവനന്തപുരം: കൊവിഡ് 19 രോഗപ്രതിരോധത്തിന് ക്യൂബയില്‍ നിന്നും മരുന്നെത്തിക്കാനുള്ള സാധ്യത തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ക്യൂബയില്‍ നിന്നുള്ള മരുന്ന് പരീക്ഷിക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത്. വെള്ളിയാഴ്‌ചത്തെ അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. ഈ മരുന്നിന്‍റെ ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക്യൂബയില്‍ നിന്നും മരുന്നെത്തിക്കുന്നതിനുള്ള സാധ്യത തേടി കേരളം

എന്നാല്‍ ഈ മരുന്നിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇതുകൂടാതെ രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താനായി റാപ്പിഡ് ടെസ്റ്റിനും സംസ്ഥാനം തയാറെടുക്കുന്നുണ്ട്. പരിശോധന വിപുലമാക്കാനാണിത്. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതി ലഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഉടന്‍ തന്നെ പരിശോധന ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.