ETV Bharat / state

കീവ് വിടണമെന്ന ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണം: പിണറായി വിജയൻ - യുക്രൈനിലെ ഇന്ത്യൻ എംബസി പിണറായി വിജയൻ

ലഭ്യമായ ട്രെയിൻ സർവീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിർദേശം

Indian Embassy to students to leave kyiv  Pinarayi Vijayan Russia Ukraine Crisis  Indian Embassy announcement  യുക്രൈനിലെ ഇന്ത്യൻ എംബസി പിണറായി വിജയൻ  റഷ്യ യുക്രൈൻ സംഘർഷം കീവ് വിടാൻ നിർദേശം
ഉടൻ കീവ് വിടണമെന്ന ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണം: പിണറായി വിജയൻ
author img

By

Published : Mar 1, 2022, 3:21 PM IST

തിരുവനന്തപുരം: വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം. ലഭ്യമായ ട്രെയിൻ സർവീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിർദേശം. എംബസിയുടെ അറിയിപ്പിനുസരിച്ച് നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, യുക്രൈനിൽ നിന്ന് തിങ്കളാഴ്‌ച ഡൽഹിയിൽ എത്തിയ 36 വിദ്യാർഥികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചു. ഇതിൽ 25 പേരെ ഇന്ന് രാവിലെ 5.35ന് പുറപ്പെട്ട വിസ്‌താര യുകെ 883 ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിച്ചു. 11 പേരെ 8.45ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട വിസ്‌താര യുകെ 895 ഫ്ലൈറ്റിലും നാട്ടിലെത്തിച്ചു.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ന് രണ്ട് ഇൻഡിഗോ ഫ്‌ളൈറ്റുകൾ കൂടി ഡൽഹിയിലെത്തി. ബുക്കാറസ്റ്റിൽ നിന്ന് തിങ്കളാഴ്‌ച രാവിലെ 10.30നും ബുഡാപെസ്റ്റിൽ നിന്ന് 10.55നും പുറപ്പെട്ട ഫ്‌ളൈറ്റുകളാണ് ഇന്ന് ഡൽഹിയിൽ എത്തിയത്. ബുക്കാറസ്റ്റിൽ നിന്ന് ഇന്ന് രാവിലെ 11.30ന് ഷെഡ്യൂൾ ചെയ്‌ത എയർ ഇന്ത്യയുടെ എഐ1942 വിമാനം രാത്രി 9.20ന് ഡൽഹിയിലെത്തും.

Also Read: ബെലാറുസ് ചര്‍ച്ചയ്‌ക്കിടെ കീവിലും ഖാര്‍കീവിലും ഷെല്ലാക്രമണം ; 40 മൈൽ നീളത്തില്‍ റഷ്യന്‍ ടാങ്കുകള്‍

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.