ETV Bharat / state

കെ - റെയിലിൽ മൗനം ; കേരളത്തിന് കൂടുതൽ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി - Kochi Water Metro

കെ-റെയില്‍ ആവശ്യമുന്നയിക്കാതെ ഡിജിറ്റല്‍ രംഗത്തെ കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് വന്ദേഭാരത് ട്രെയിനിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പിണറായി വിജയൻ സംസാരിച്ചത്

പിണറായി വിജയൻ  Pinarayi Vijayan  വന്ദേഭാരത്  മുഖ്യമന്ത്രി പിണറായി വിജയൻ  നരേന്ദ്ര മോദി  മോദി  അശ്വിനി വൈഷ്‌ണവ്  കൊച്ചി വാട്ടര്‍ മെട്രോ  Kochi Water Metro  Vande Bharat
പിണറായി വിജയൻ
author img

By

Published : Apr 25, 2023, 5:37 PM IST

തിരുവനന്തപുരം : കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് പുതുതായി അനുവദിച്ച വന്ദേഭാരത് ട്രെയിനിന്‍റെ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന് വന്ദേഭാരത് അനുവദിച്ചതിന് സംസ്ഥാന സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഇന്ന് കേരളത്തെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള ദിവസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാരും സിപിഎമ്മും അഭിമാന പദ്ധതിയായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കെ-റെയിലിനെ കുറിച്ച് ചടങ്ങില്‍ മുഖ്യമന്ത്രി മൗനം പാലിച്ചു.

കെ-റെയില്‍ ആവശ്യമുന്നയിക്കാതെ ഡിജിറ്റല്‍ രംഗത്തെ കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളാണ് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഊന്നിപ്പറഞ്ഞ്. അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളം പോലൊരു സംസ്ഥാനത്ത് മെച്ചപ്പെട്ട ഗതാഗത പദ്ധതികള്‍ കൂടിയേ തീരൂ. അത്തരം പദ്ധതിയാണ് ഇന്ന് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന വന്ദേഭാരതും കൊച്ചി വാട്ടര്‍ മെട്രോയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ടും വിദേശ വായ്‌പയും ഉള്‍പ്പടെ 1085 കോടി രൂപ ചിലവഴിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമാക്കിയത്. കൊച്ചി നഗരത്തിന്‍റെ ഗതാഗത സ്‌തംഭനത്തിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമാണ് പൂര്‍ണമായും സംസ്ഥാന ഉടമസ്ഥതയിലുള്ള വാട്ടര്‍മെട്രോ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസത്തിന്‍റെയും ഗവേഷണത്തിന്‍റെയും ഹബ് : ഇന്ത്യയ്ക്ക് തന്നെ മാതൃകയായ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രാജ്യത്ത് ആദ്യമായി യാഥാര്‍ഥ്യമാക്കിയ കേരളത്തിലാണ് ഇന്ന് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാര്‍ഥ്യമായിരിക്കുന്നത്. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയിലേക്കുയര്‍ത്തുന്നതിനുള്ള നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെയും ഗവേഷണത്തിന്‍റെയും ഹബ് ആക്കി മാറ്റുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പാണ് ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കപ്പെടുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. കൂടാതെ 2023ലെ ബജറ്റില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് 200 കോടി രൂപയാണ് കേരള സര്‍ക്കാര്‍ മാറ്റിവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ടാണ് ഡിജിറ്റല്‍ മേഖല കുതിച്ചുയര്‍ന്നതെന്നും ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടിന്‍റെ വ്യാപ്‌തിക്ക് കാരണം പ്രധാനമന്ത്രിയുടെ ദീര്‍ഘ വീക്ഷണമാണെന്നും ചടങ്ങില്‍ പ്രസംഗിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് അവകാശപ്പെട്ടിരുന്നു. ഇതിനുള്ള പരോക്ഷ മറുപടി കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ട്രെയിനുകളുടെ വേഗത വർധിപ്പിക്കും : 48 മാസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയുള്ള സഞ്ചാര സമയം ആറ് മണിക്കൂറായും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സമയം അഞ്ച് മണിക്കൂറായും കുറയ്ക്കാനാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് ചടങ്ങിൽ പറഞ്ഞിരുന്നു. നിലവില്‍ 70 മുതല്‍ 80 വരെയാണ് കേരളത്തിലെ ട്രെയിനുകളുടെ വേഗതയെന്നും ഇത് വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

ALSO READ: 'കേരളത്തിന് അടിപൊളി വന്ദേ ഭാരതും അടിപൊളി യാത്രയും, ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കും' : റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്

ട്രാക്കുകള്‍ ഉള്‍പ്പടെ ശക്തിപ്പെടുത്തിയാകും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. റെയില്‍ സെക്ഷനുകളുടെ വേഗത വര്‍ധിപ്പിക്കാനായി 381 കോടി രൂപ പ്രധാനമന്ത്രി അനുവദിച്ചു. ഇതിലൂടെ കേരളത്തിനകത്ത് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്ററായി വര്‍ധിപ്പിക്കാനാകുമെന്നും അശ്വിനി വൈഷ്‌ണവ് ചടങ്ങിൽ വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.