ETV Bharat / state

'ഭീഷണി മുമ്പും കേട്ടിട്ടുണ്ട്, അപ്പോഴും വീട്ടില്‍ കിടന്നുറങ്ങി': മുഖ്യമന്ത്രി - എ.എൻ. രാധാകൃഷ്‌ണൻ

ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan  an radhakrishnan  an radhakrishnan against pinarayi vijayan  BJP against CM  പിണറായി വിജയൻ  എ.എൻ. രാധാകൃഷ്‌ണൻ  പിണറായിക്കെതിരെ രാധാകൃഷ്‌ണൻ
എ.എൻ. രാധാകൃഷ്‌ണന്‍റെ ഭീഷണിക്ക് മറുപടിയുമായി പിണറായി വിജയൻ
author img

By

Published : Jun 15, 2021, 7:58 PM IST

Updated : Jun 15, 2021, 8:09 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ ഭീഷണി സന്ദേശം മുഴക്കിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എന്‍. രാധാകൃഷ്‌ണന് മറുപടിയുമായി മുഖ്യമന്ത്രി. രാധാകൃഷ്‌ണന്‍റെ പാര്‍ട്ടിയിലെ ആളുകള്‍ വളരെക്കാലം മുന്നേ എനിക്ക് നേരെ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. അന്നും താന്‍ വീട്ടില്‍ കിട്ടന്നുറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ബെവ്കോ ഔട്ടലെറ്റുകളും ബാറുകളും തുറക്കുന്നു; ഹോട്ടലുകളിൽ ടേക്ക് എവെ മാത്രം

മക്കളെ ജയിലില്‍ പോയി കാണേണ്ടി വരുമെന്ന പ്രസ്‌താവനയുടെ ഉദ്ദേശശുദ്ധി ഗൗരവമായി കാണേണ്ടതുണ്ട്. എന്തെങ്കിലും കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പ്രത്യേക ഇടപെടല്‍ ഉണ്ടായിട്ടില്ല. കേസ് അന്വേഷിക്കുകയാണെങ്കില്‍ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ ഞങ്ങള്‍ കുടുക്കും എന്നത് മറ്റൊരു തരത്തിലുള്ള ഭീഷണിയാണ്. അന്വേഷണരീതികള്‍ അവസാനിപ്പിച്ചുകൊള്ളണം എന്നതാണ് അതിനര്‍ത്ഥം.

Also Read: സംസ്ഥാനം അൺലോക്കിലേക്ക്; ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ മാറ്റം

ഇക്കാര്യം പൊതുസമൂഹം കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. സുരേന്ദ്രനെ വേട്ടയാടുന്നത് തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധിക നാള്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും മക്കളെ കാണാന്‍ ജയിലില്‍ പോകോണ്ടി വരുമെന്നുമായിരുന്നു ബിജെപി നേതാവിന്‍റെ പരാമര്‍ശം.

പിണറായി വിജയൻ മാധ്യമങ്ങളോട്

Last Updated : Jun 15, 2021, 8:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.