മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി - തണ്ടര്‍ബോള്‍ട്ട് സംഘം
കോഴിക്കോട് രണ്ട് വിദ്യാര്‍ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ യുഎപിഎ സമിതി പരിശോധിച്ച ശേഷമെ പ്രോസിക്യൂഷന്‍ അനുമതി നല്‍കുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍
തിരുവനന്തപുരം: മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് സ്വയരക്ഷാര്‍ത്ഥമാണ് പൊലീസ് തിരികെ വെടിവച്ചതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വി.എസ് ശിവകുമാറിന്റെ ചോദ്യത്തിന് രേഖമൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി.
പൊലീസ് നടപടിയില്‍ വീഴ്‌ചയുണ്ടായോ എന്ന് പരിശോധിച്ച് വരികയാണ്. അതേസമയം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയില്‍ ഇല്ലെന്ന് എല്‍ദോസ് കുന്നപ്പള്ളിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. കോഴിക്കോട് രണ്ട് ചെറുപ്പക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ യുഎപിഎ സമിതി പരിശോധിച്ച ശേഷമെ പ്രോസിക്യൂഷന്‍ അനുമതി നല്‍കുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിന് പര്യാപ്തമായ തെളിവുകള്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് സ്വയരക്ഷാര്‍ത്ഥമാണ് പോലീസ് തിരികെ വെടിവച്ചതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. വി.എസ് ശിവകുമാറിന്റെ ചോദ്യത്തിന് രേഖമൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി. പോലീസ് നടപടിയില്‍ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ചു വരികയാണ്. അതേസമം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയില്‍ ഇല്ലെന്ന് എല്‍ദേസ് കുന്നപ്പള്ളിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. കോഴിക്കോട് രണ്ടു ചെറുപ്പക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ യുഎപിഎ സമിതി പരിശോധിച്ച ശേഷമെ പ്രോസീക്യൂഷന്‍ അനുമതി നല്‍കുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിന് പര്യാപ്തമായ തെളിവുകള്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Body:....Conclusion: