തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 75 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കുന്നു. നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌കൂൾ കെട്ടിടങ്ങളാണ് നാടിന് സമർപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കിഫ്ബിയിൽ നിന്നും 5 കോടി രൂപ ചെലവഴിച്ച് നിർമിച്ച 9 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി ചിലവഴിച്ച് നിർമിച്ച 16 ബില്‍ഡിംഗുകളും ഒരു കോടി ചിലവഴിച്ച 15 എണ്ണവും ഇതിൽ ഉൾപ്പെടുന്നു. ബാക്കി 35 സ്‌കൂൾ കെട്ടിടങ്ങൾ പ്ലാൻ ഫണ്ടും എംഎൽഎ ഫണ്ടും എസ്എസ്കെ ഫണ്ടും ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്.
വട്ടിയൂര്‍ക്കാവ് ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ദിരത്തിന്‍റെ താക്കോല്‍ വി കെ പ്രശാന്ത് എംഎല്‍എ ഏറ്റുവാങ്ങും. യോഗത്തില്‍ മന്ത്രിമാര്‍, എംപി, മേയര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് , ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.