തിരുവനന്തപുരം: എന്ത് വൃത്തികേടിന്‍റേയും പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് സിപിഎം അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹത്തിലുണ്ടാകുന്ന തെറ്റുകള്‍ക്കും വീഴ്‌ചകള്‍ക്കുമെതിരെ പോരാടുന്ന പാര്‍ട്ടിയാണ് സി.പി.എം. ഏതെങ്കിലും പാര്‍ട്ടിയംഗത്തിന്‍റെ ഭാഗത്തു നിന്നും തെറ്റുണ്ടായാല്‍ അത് മൂടിവയ്ക്കുന്ന സമീപനം സി.പി.എം സ്വീകരിക്കില്ല. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
ALSO READ: സഹകരണ ബാങ്ക് തട്ടിപ്പ്; കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് വിഎന്‍ വാസവന്‍
കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പ് ഗൗരവമായി തന്നെയാണ് സര്‍ക്കാര്‍ കണക്കിലെടുക്കുന്നത്. അതുകൊണ്ടാണ് ഭരണസമിതിയെ തന്നെ പിരിച്ചു വിട്ട് അന്വേഷണം നടത്തുന്നത്. തെറ്റ് ചെയ്തവര്‍ ആരായലും സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാരിനെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നടപടിക്ക് താമസിച്ചതെന്തെന്ന് കെ.സി ജോസഫ്
സഹകരണ മേഖല ഏറ്റവുമധികം ജനവിശ്വാസമാർജിച്ച മേഖലയാണ്. അതിനാൽ സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും സഹകരണ മേഖലയുടെ കരുത്ത് ചോരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.