തിരുവനന്തപുരം: ലൈഫ് പദ്ധതിക്കെതിരെ പ്രതിപക്ഷം നടത്തുന്നത് നുണപ്രചരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയെ ഇടിച്ചുതാഴ്ത്താൻ യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കുകയാണ്. ജനങ്ങൾക്ക് പ്രയോജനകരമാകുന്ന വികസനപദ്ധതികൾ ആരുടെയെങ്കിലും ആരോപണം ഭയന്ന് സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് 29 ഭവനസമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിൽ നാലും, എറണാകുളം, കോഴിക്കോട്, കൊല്ലം ജില്ലകളിൽ മൂന്നൂ വീതവും മറ്റു ജില്ലകളിൽ ഒന്നും രണ്ടും വീതവും ഭവന സമുച്ചയങ്ങളാണ് നിർമിക്കുക.