തിരുവനന്തപുരം: വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലൂക് ഗൊദാർദിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക വിനോദോപാധി എന്നതിലുപരി സിനിമ എന്ന മാധ്യമത്തിന്‍റെ രാഷ്ട്രീയ സാധ്യതകളെ കൃത്യമായി ഉപയോഗിച്ചയാളാണ് ഗെദാര്‍ദ്. പുരോഗമന ഇടതുപക്ഷ രാഷ്ട്രീയത്തെ സിനിമയുടെ ആശയ പരിസരത്തിലും ആഖ്യാന രീതികളിലും സജീവമായി കൊണ്ടുവരുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
വിഖ്യാത ഫ്രഞ്ച് - സ്വിസ് സംവിധായകന്‍ ഴാങ് ലൂക് ഗൊദാർദ് ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 13) പുലർച്ചെയാണ് അന്തരിച്ചത്. 91 വയസായിരുന്നു. ഫ്രഞ്ച് നവതരംഗ സിനിമകള്‍ പരിചയപ്പെടുത്തിയതിലൂടെ ലോക സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്ത സംവിധായകനാണ്. ബ്രെത്‍ലസ്, കണ്ടംപ്‌ട്, മൈ ലൈഫ് ടു ലിവ്, എ വുമൺ ഈസ് എ വുമൺ, ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ, ആൽഫ വില്ലേ, ദി ഇമേജ് ബുക്ക്, ബാന്‍ഡ് ഓഫ് ഓട്ട്‌സൈഡേഴ്‌സ്, ലാ ചിനോയിസ് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.
MORE READ| സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു; വിട വാങ്ങിയത് ലോക സിനിമയിലെ 'വിപ്ലവകാരി'