ETV Bharat / state

ദുഷ്പ്രചരണം കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമായതിനാല്‍, യോഗിയുടെ പരാമര്‍ശം അതിന്റെ തികട്ടലെന്നും മുഖ്യമന്ത്രി

വര്‍ഗീയരാഷ്ട്രീയത്തിന് വളരാന്‍ സാധിക്കാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളും കൊണ്ട് തീര്‍ത്ത ശക്തമായ സാമൂഹിക അടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണെന്ന് മുഖ്യമന്ത്രി

Pinaray Vijayan against Yogi Adityanath  Parivar propaganda in Kerala  കേരളത്തിനെതിരായ ദുഷ് പ്രചാരണം  സംഘ് പരിവാര്‍ രാഷ്ട്രീയത്തിനെതിരെ മുഖ്യമന്ത്രി  യോഗി ആദിത്യ നാഥിനെതിരെ പിണറായി വിജയന്‍
ദുഷ്പ്രചരണം നടത്തുന്നത് സംഘപരിവാറിന് അപ്രാപ്യമായ ഇടമായതിനാല്‍: മുഖ്യമന്ത്രി
author img

By

Published : Feb 10, 2022, 7:59 PM IST

തിരുവനന്തപുരം : സംഘപരിവാര്‍ രാഷ്ട്രീയത്തിന് അപ്രാപ്യമായ ഇടമായതിനാലാണ് കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയരാഷ്ട്രീയത്തിന് വളരാന്‍ സാധിക്കാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളും കൊണ്ട് തീര്‍ത്ത ശക്തമായ സാമൂഹിക അടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്.

അതുകൊണ്ടു തന്നെ കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണ്. അതിന്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിലൂടെ പുറത്തുവന്നത്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് ഭരണ നേട്ടങ്ങള്‍ അക്കമിട്ട് പറഞ്ഞാണ്. ഇത്തരത്തില്‍ ഭരണ നേട്ടങ്ങള്‍ പറയാന്‍ കഴിയാത്തതിനാലോ ജനങ്ങളുടെ രോഷം ഭയന്നോ ആകാം കേരളത്തിന് നേരെ ആക്ഷേപമുന്നയിച്ചത്.

Also Read: 'യുപി കേരളം ആയാൽ മതത്തിന്‍റെ പേരിൽ കൊലപാതകം ഉണ്ടാകില്ല'; യോഗിക്ക് മറുപടിയുമായി പിണറായി

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് കേരളത്തോട് കിടപിടിക്കുന്ന പുരോഗതി ആര്‍ജിക്കാന്‍ തക്ക ശ്രദ്ധക്കുറവുണ്ടാകട്ടെ എന്ന് ആശിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തിന്റെ പുരോഗതി അളക്കുന്ന ഏത് മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയില്‍ മുന്‍നിരയിലാണ്.

വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുര്‍ദൈര്‍ഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിന്റെ മിക്ക സൂചികകളിലും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതാകട്ടെ കേന്ദ്ര സര്‍ക്കാരും അതിന്റെ വിവിധ ഏജന്‍സികളും ലോകമാകെയും അംഗീകരിച്ചതുമാണ്.

ബിജെപിയുടേത് പുരോഗതിയെയും പുരോഗമന സമീപനങ്ങളെയും തിരസ്‌കരിക്കുന്നതും വിദ്വേഷത്തില്‍ കെട്ടിപ്പൊക്കിയതുമായ രാഷ്ട്രീയമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് എല്ലാ സൂചികകളിലും കേരളത്തിന്റെ നിലവാരത്തിലേക്കെത്തിയാല്‍ നമ്മുടെ രാജ്യത്തിന്റെ തന്നെ നിലവാരം വികസിത രാജ്യങ്ങള്‍ക്കൊപ്പമാകും എന്ന് മനസിലാക്കാന്‍ കഴിയാത്തത്ര സഹതാപാര്‍ഹമായ പിന്തിരിപ്പന്‍ രാഷ്ട്രീയമാണ് ബിജെപിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.