തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വിലയിൽ ഇന്നും വര്‍ധനവ്. ഒരു ലിറ്റർ പെട്രോളിന് 35 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പെട്രോൾ വില 100 കടന്നു. ഡീസല്‍ വിലയില്‍ മാറ്റമില്ല.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയരുകയാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഇന്ധന വില വർധിക്കും. തിരുവനന്തപുരത്ത് പെട്രോൾ വില 101.91 രൂപയാണ്. കൊച്ചിയിൽ 100. 6 രൂപയും, കോഴിക്കോട് 101.66 രൂപയുമാണ് പെട്രോൾ വില.
കഴിഞ്ഞ മാസം മാത്രം രാജ്യത്ത് ഇന്ധനവില വർധിച്ചത് 17 തവണയാണ്. ജൂണ്‍ 24നാണ് സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നത്.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മെയ് നാല് മുതൽ പെട്രോൾ– ഡീസൽ വിലയിൽ തുടർച്ചയായ വർധനയാണുണ്ടാകുന്നത്. ഇന്ധനവില വർധനവിനെതിരെ പത്ത് ദിവസം നീളുന്ന രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ജൂലൈ 7 മുതൽ 17 വരെയാണ് പ്രതിഷേധ പരിപാടികള്‍ നടക്കുക.
Also Read: കാടിന്‍റെ മക്കളോട് ചിന്നക്കനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരത