തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസ് നമ്പി നാരായണൻ അട്ടിമറിച്ചതെന്ന ഹർജിയിൽ ജൂലൈ 27ന് ചൊവ്വാഴ്ച കോടതി വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി വിജയനാണ് ഹര്‍ജി നല്‍കിയത്.
കോടികളുടെ ഭൂമിയിടപാട് രേഖ ഹാജരാക്കി
ഭൂമി ഇടപാടുകൾ കൂടാതെ നമ്പി നാരായണന്‍റെ ഫോൺ രേഖകൾ, സ്വയം വിരമിക്കൽ രേഖകൾ തുടങ്ങിയവയും അന്വേഷണ പരിധിയിൽ വരണം എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പവർ ഓഫ് അറ്റോർണി മുഖേന കോടിക്കണക്കിന് രൂപയുടെ ഭൂമി ചില ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയതിന്‍റെ രേഖകകളും, ഭൂമിയുടെ ബാധ്യത സർട്ടിഫിക്കറ്റുകളും വിജയൻ സമർപ്പിച്ച ഹർജിയിൽ ഹാജരാക്കി.
സി.ബി.ഐ മുൻ ഉദ്യോഗസ്ഥനെതിരെ ആരോപണം
സ്വകാര്യ ഹർജി നിയമപരമായി നിലനിൽക്കുകയില്ല എന്നാണ് സി.ബി.ഐ കോടതിയിൽ സ്വീകരിച്ച നിലപാട്. കേരള പൊലീസിലെയും, ഐ.ബി, സി.ബി.ഐ ഉദ്യോഗസ്ഥരെയും നമ്പി നാരായണൻ സ്വാധീനിച്ചതായ മുൻ സി.ഐ വിജയന്‍റെ ആരോപണം സി.ബി.ഐ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ഹരി വത്സനെതിരെയും ആരോപിക്കുന്നു.
ചാരക്കേസ് അട്ടിമറിക്കാൻ സി.ബി.ഐ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്ന ആരോപണത്തിനും വ്യക്തമായ രേഖകൾ ഹർജിയിൽ ഉണ്ടെന്ന് പറയുന്നു. ഈ ഹർജിയിൽ കോടതി ഈ മാസം വാദം കോടതി പരിഗണിക്കും.
ALSO READ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ