തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുന്നത് ഡിസംബർ 30 ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് സ്വകാര്യ ഹർജി പരിഗണിച്ചത്. യു.എ.ഇ കോൺസുലേറ്റ് വഴി ചട്ടങ്ങൾ ലംഘിച്ച് ഇറക്കുമതി ചെയ്‌ത് ഭക്ഷ്യ കിറ്റുകൾ കൺസ്യൂമർഫെഡ് വഴി കെ.ടി.ജലീൽ തന്‍റെ നിയോജക മണ്ഡലത്തിൽ വിതരണം ചെയ്‌തു എന്നാണ് ഹർജിയിലെ ആരോപണം. കൊല്ലം സ്വദേശി നൽകിയ സ്വകാര്യ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷ്യ കിറ്റ് വിതരണത്തിൽ അഴിമതി നടത്തി എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. മന്ത്രി കെ.ടി.ജലീൽ, കൺസ്യൂമർഫെഡ് ചെയർമാൻ മെഹബൂബ്, എം.ഡി വി.എം.മുഹമ്മദ് റഫീഖ് എന്നിവരാണ് എതിർകക്ഷികൾ.
കെ.ടി.ജലീലിനെതിരായ ഹർജി പരിഗണിക്കുന്നത് ഡിസംബർ 30 ലേക്ക് മാറ്റി - കൺസ്യൂമർഫെഡ്
തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് സ്വകാര്യ ഹർജി പരിഗണിച്ചത്