ETV Bharat / state

'ആഘോഷ കൂട്ടായ്‌മയില്‍ പങ്കെടുത്തവര്‍ കൊവിഡ് ടെസ്റ്റിന് വിധേയരാകണം' - തിരുവനന്തപുരം വാര്‍ത്ത

കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ പരിശോധനയ്ക്ക് വിധേയരാവുകയും ക്വാറന്‍റൈനില്‍ കഴിയുകയും വേണമെന്ന് തിരുവനന്തപുരം ഡിഎംഒ

District Medical Officer  കൊവിഡ് ടെസ്റ്റ്  ജില്ല മെഡിക്കല്‍ ഓഫിസര്‍  മുഹറം, ഓണം ആഘോഷവേള  people attended in onam muharam celebrations  must undergo covid test says District Medical Officer  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news
'ആഘോഷ കൂട്ടായ്‌മയില്‍ പങ്കെടുത്തവര്‍ കൊവിഡ് ടെസ്റ്റിനു വിധേയരാകണം'
author img

By

Published : Aug 24, 2021, 7:28 PM IST

തിരുവനന്തപുരം : മുഹറം, ഓണം ആഘോഷവേളയില്‍ ഒത്തുചേരലുകളില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ് ഷിനു.

ക്ഷീണം, തലവേദന, ചുമ, പനി, ശരീരവേദന, തൊണ്ടവേദന തുടങ്ങിയവയുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാവുകയും റൂം ക്വാറന്റൈനില്‍ കഴിയുകയും വേണം.

ALSO READ: സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് COVID 19 ; 24,296 പേര്‍ക്ക് രോഗം

പരിശോധന നടത്തുന്നതുവഴി രോഗനിര്‍ണയം കൃത്യമായി നടത്താനും യഥാസമയം ചികിത്സ നല്‍കി രോഗ തീവ്രത കുറയ്ക്കാനും രോഗപ്പകര്‍ച്ച ഇല്ലാതാക്കാനും കഴിയും. കൂട്ടായ്‌മകളില്‍ പങ്കെടുത്തവര്‍ വീടിനുള്ളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണം. രോഗ സാധ്യതയുള്ളവര്‍ കൊവിഡ് ടെസ്റ്റിന് വിധേയരാവുകയെന്നത് സ്വന്തം ഉത്തരവാദിത്തമായി കാണണം.

കൊവിഡ് പരിശോധനയ്ക്ക് വീടിനടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും ഡി.എം.ഒ. അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.