ETV Bharat / state

ലഹരിക്കെതിരായ വാര്‍ത്ത: എസ്‌എഫ്‌ഐ വിറളി പിടിക്കുന്നതെന്തിന്? സഭയില്‍ ആഞ്ഞടിച്ച് പിസി വിഷ്‌ണുനാഥ്

author img

By

Published : Mar 6, 2023, 3:15 PM IST

മാധ്യമ സ്ഥാപനത്തിന് എതിരായ കേസില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി വിഷ്‌ണുനാഥ് എംഎല്‍എ. ലഹരി മാഫിയക്കെതിരായ വാര്‍ത്തയില്‍ എന്തിനാണ് എസ്‌എഫ്ഐ വിറളി പിടിക്കുന്നതെന്ന് ചോദ്യം?. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കില്ലെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്ക് ഏകാധിപതിമാരെ പോലെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ്.

ലഹരിക്കെതിരായ വാര്‍ത്ത  എസ്‌എഫ്‌ഐ വിറളി പിടിക്കുന്നതെന്തിന്  സഭയില്‍ ആഞ്ഞടിച്ച് പിസി വിഷ്‌ണുനാഥ്  പിസി വിഷ്‌ണുനാഥ്  പിസി വിഷ്‌ണുനാഥ് എംഎല്‍എ  ലഹരി മാഫിയ  സ്എഫ്‌ഐയുടെ പ്രതിഷേധം  നിയമസഭ  പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി  വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്  വിഡി സതീശന്‍  kerala news updates  latest news in kerala  PC Vishnunath MLA criticized govt in media case
നിയമ സഭയില്‍ ആഞ്ഞടിച്ച് പിസി വിഷ്‌ണുനാഥ്

തിരുവനന്തപുരം : മാധ്യമ സ്ഥാപനത്തിനെതിരായ കേസും എസ്എഫ്‌ഐയുടെ പ്രതിഷേധവും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്ത് നിന്നും പി.സി വിഷ്‌ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. മാധ്യമങ്ങള്‍ക്കെതിരായ അക്രമം ലഹരി മാഫിയക്കെതിരായ വാര്‍ത്തകളുടെ പേരിലാണെന്ന് വിഷ്‌ണുനാഥ് ആരോപിച്ചു.

ലഹരി മാഫിയക്കെതിരായ വാര്‍ത്ത വന്നാല്‍ അതില്‍ വിറളി പിടിക്കേണ്ടത് ലഹരി മാഫിയക്കല്ലേയെന്നും എന്തിനാണ് എസ്എഫ്‌ഐയ്‌ക്ക് ഇത്ര പ്രതിഷേധമെന്നും എംഎല്‍എ ചോദിച്ചു. ലഹരി മാഫിയക്കെതിരായ വാര്‍ത്തയില്‍ എസ്എഫ്‌ഐ പ്രകോപിതരാകുന്നത് എന്തിനാണ്?. മോദി ഭരണകൂടവും പിണറായി ഭരണകൂടവും തമ്മില്‍ എന്താണ് വ്യത്യാസമെന്നും വിഷ്‌ണുനാഥ് ചോദിച്ചു. ഇപ്പോള്‍ നടക്കുന്ന അതിക്രമം മുന്നറിയിപ്പാണ് സര്‍ക്കാരിനെതിരായ വാര്‍ത്ത കൊടുക്കരുത് എന്ന മുന്നറിയിപ്പെന്നും വിഷ്‌ണുനാഥ് പറഞ്ഞു.

പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി: എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ നിഷേധിച്ചു. ഏഷ്യാനെറ്റ് ന്യൂസില്‍ ലഹരിക്കെതിരായ പരമ്പരയില്‍ വ്യാജ വീഡിയോ ഉള്‍പ്പെടുത്തിയെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുകയാണ്. ചാനല്‍ ഓഫിസില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഈ വിഷയങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ വിഷയം ഉള്‍പ്പെട്ടിട്ടില്ല.

ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണ് എന്നത് നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ലെന്നും എംഎല്‍എ പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായ കാര്യമല്ല വ്യാജ വീഡിയോ നിര്‍മാണവും അതിന്‍റെ സംപ്രേഷണവും.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളറിയാതെ അതില്‍പ്പെടുത്തുക കൂടി ചെയ്‌തിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്‍റെ പരിരക്ഷ വേണമെന്ന് പറയുന്നത് ധീരമായ പത്രപ്രവര്‍ത്തനമല്ല. ഇത്തരം ദുഷിപ്പുകള്‍ മാധ്യമ രംഗത്ത് ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം പേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വീഡിയോ ഉണ്ടാക്കല്‍, പെണ്‍കുട്ടികളുടെ ദുരുപയോഗം എന്നിവ നടത്തിയിട്ട് മാധ്യമ പ്രവര്‍ത്തനത്തിനുള്ള പരിരക്ഷ ഈ കുറ്റകൃത്യങ്ങള്‍ക്കും വേണം എന്നു വാദിക്കുന്നവര്‍ നാളെ ഒരാള്‍ വാര്‍ത്ത സംപ്രേഷണ ജോലിക്കിടെ ഒരാളെ കൊലപ്പെടുത്തിയാലും മാധ്യമ പരിരക്ഷ ആവശ്യപ്പെടില്ലെ.

ഇവിടെയുണ്ടായ നടപടിയെ ബിബിസി റെയ്‌ഡുമായി താരതമ്യപ്പെടുത്തേണ്ട. ബിബിസിക്കെതിരായ നടപടി ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലെ പങ്ക് വെളിച്ചത്ത് കൊണ്ട് വന്നതിനായിരുന്നു. ഇവിടെ ഉണ്ടായ വ്യാജ വീഡിയോ നിര്‍മാണമോ അത് ഏതെങ്കിലും സര്‍ക്കാരിനോ ഭരണാധികാരിക്കോ എതിരെയുള്ള തുറന്ന് കാട്ടലല്ല. അതുകൊണ്ട് തന്നെ അതില്‍ അധികാരത്തിലുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ല.

അതുകൊണ്ട് തന്നെ ഇവിടെ പ്രതികാര നടപടിയെന്ന് പറഞ്ഞാല്‍ വിലപ്പോവില്ല. ഒരു വ്യക്തി ഒരു സംഭവത്തിന്‍റെ കാര്യത്തില്‍ പരാതിയുമായി വന്നാല്‍ മാധ്യമവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് കീറി കൊട്ടയിലിടാന്‍ കഴിയില്ല. കുറ്റകൃത്യം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ നടപടി വേണ്ട എന്ന് പറയുന്നതല്ല നമ്മുടെ ഐ.പി.സിയും സി.ആര്‍.പി.സിയും.

മാധ്യമ പ്രവര്‍ത്തകര്‍ എന്നും അല്ലാത്തവര്‍ എന്നും പൗര ജനങ്ങളെ ഭരണഘടന രണ്ടായി വേര്‍തിരിച്ചു കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മുഴുവന്‍ പരിരക്ഷയും നല്‍കും. മാധ്യമ സ്വാതന്ത്ര്യമെന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്ര്യമല്ല മറിച്ച് വായനക്കാരന്‍റെ സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അത് സര്‍ക്കാര്‍ പരിരക്ഷിക്കും. മാധ്യമ സ്വാതന്ത്ര്യത്തില്‍ നിന്ന് ധാര്‍മികത ചോര്‍ത്തി കളയുന്നതിനെതിരെയാണ് സ്വാഭാവികമായും ഉത്‌കണ്‌ഠ പ്രകടിപ്പിക്കേണ്ടത്. എതിരഭിപ്രായങ്ങള്‍ എഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നത് ഞങ്ങളുടെ രീതിയല്ല. കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും രീതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ദേശാഭിമാനി റിപ്പോര്‍ട്ടറെ പ്രതിപക്ഷ വാര്‍ത്ത സമ്മേളനത്തില്‍ നിന്നും ഇറക്കിവിട്ടിട്ട് ഇവിടെ പ്രതിഷേധമൊന്നും കണ്ടില്ല. എവിടെയോ ചില ഇരട്ടത്താപ്പുകള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ നിരന്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇവിടെയുണ്ട്. ഇതിലൊന്നും ഭയചകിതരായിട്ടില്ല.

എത്ര തന്നെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാലും ചര്‍ച്ചകള്‍ സംഘടിപ്പിച്ചാലും സര്‍ക്കാറിനെ കുറിച്ച് ജനങ്ങള്‍ തെറ്റായി ചിന്തിക്കില്ല എന്ന നല്ല ബോധ്യമുണ്ട്. മയക്കുമരുന്ന് വ്യാപനത്തിനെതിരായ വാര്‍ത്ത പരമ്പര സംപ്രേഷണം ചെയ്യുന്നതില്‍ സന്തോഷമേയുള്ളു. അത്തരമൊരു പരമ്പരയില്‍ വ്യാജ ദൃശ്യങ്ങള്‍ ഉള്‍ച്ചേര്‍ത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തെറ്റായി ചിത്രീകരിച്ചു. അതിനായി ഗൂഢാലോചന നടത്തി എന്ന പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

സ്വന്തം ഓഫിസിലെ ജീവനക്കാരിയുടെ മകളെ കാമറക്ക് മുന്നില്‍ സ്‌കൂള്‍ യൂണിഫോമില്‍ കൊണ്ടിരുത്തി എന്നാണ് പരാതി. അങ്ങനെ ഒരു പരാതി വന്നാല്‍ പൊലീസ് ചെയ്യേണ്ടത് മാത്രമാണ് ചെയ്‌തത്. കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ നിയമത്തിന് മുന്നിലെത്തിക്കും. കുറ്റം ആര് ചെയ്‌താലും ആ നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കുട്ടിക്കെതിരായ കുറ്റകൃത്യം മാത്രമല്ല സമൂഹത്തിന് നേരെയുള്ള അപരാധമാണ് ഇവിടെ നടന്നിരിക്കുന്നത്. അതിനെ അപലപിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ രംഗത്തെ പ്രമുഖരും സാധാരണ ജനങ്ങളും തയ്യാറായിട്ടുണ്ട്. എന്തുകൊണ്ടാണ് ആ കുറ്റകൃത്യത്തെക്കുറിച്ച് അഥവാ ആ പരാതിയെ കുറിച്ച് പ്രതിപക്ഷം മൗനം പാലിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ചാനല്‍ ഓഫിസില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം നിയമത്തിന്‍റെ അതിര് ലംഘിച്ചിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും നടപടിയുണ്ടാവും. അക്രമം ഉണ്ടായിട്ടില്ലെന്നും സമാധാനപരമായ പ്രതിഷേധ പ്രകടനം മാത്രമാണ് ഉണ്ടായിട്ടുള്ളൂ എന്നുമാണ് വ്യാജ വീഡിയോ നിര്‍മിച്ചതായ പരാതി നേരിടുന്ന ചാനലിലെ ദൃശ്യങ്ങളില്‍ നിന്നുപോലും വ്യക്തമാവുന്നത്. അതേസമയം പരാതിക്ക് മേല്‍ നടപടി ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്: എല്ലാ ഏകാധിപതിമാര്‍ക്കും ഉള്ളത് പോലെ ഭയമാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. ചാനലിനെതിരായ പരാതിയും നടപടിയും അതിവേഗത്തിലാണ് നടക്കുന്നത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സര്‍ക്കാറിനെതിരെ വാര്‍ത്ത നല്‍കിയാല്‍ ഇതാണ് അവസ്ഥയെന്ന് കാട്ടി ഭയപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനായി പുരപ്പുറത്ത് കയറി നിന്ന് പ്രസംഗിക്കുന്നവരാണ് ഭരണത്തിലിരുന്ന് ഇതെല്ലാം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മോദിയുടെ അതേ പാതയിലാണ് സംസ്ഥാന സര്‍ക്കാറും പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള ശ്രമം ചാനല്‍ നടത്തുന്നുവെന്നാണ് പരാതി. എന്നാല്‍ വാര്‍ത്ത പരമ്പരയെ പ്രശംസിക്കുകയാണ് എക്‌സൈസ് മന്ത്രി അന്ന് ചെയ്‌തത്. എന്നിട്ട് ഇപ്പോള്‍ പോക്‌സോ കേസെടുത്തിരിക്കുകയാണ്. ഇത് ആസൂത്രിത ഗൂഡാലോചനയാണ്.

കിട്ടുന്ന അവസരം ഉപയോഗിച്ച് മാധ്യമ സ്ഥാപനത്തെ വേട്ടയാടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങി പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.