ETV Bharat / state

പായിപ്പാട് സംഭവം; ആസൂത്രിതമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി - പായിപ്പാട് സംഭവം ആസൂത്രിതം

തൊഴിലാളികൾക്ക് ടിവി ഉൾപ്പെടുയുള്ള കൂടുതൽ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

payippaatt issue  തൊഴിലാളികളെ ഇളക്കിവിട്ടത്  പായിപ്പാട് സംഭവം  അതിഥി തൊഴിലാളികൾ പായിപ്പാട്  പായിപ്പാട് സംഭവം ആസൂത്രിതം  payippaatt issue planned
മുഖ്യമന്ത്രി
author img

By

Published : Mar 30, 2020, 9:35 PM IST

തിരുവനന്തപുരം: കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് തെരുവിൽ ഇറങ്ങിയത് ആസൂത്രിത ശ്രമമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി 5,178 ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. അവരുടെ ഭക്ഷണം, ആരോഗ്യ സുരക്ഷ, വൈദ്യസഹായം എന്നിവ ക്യാമ്പുകളിലൂടെ ഉറപ്പാക്കാൻ നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്‍റെ മികവിനെ താറടിച്ച് കാണിക്കാനുള്ള ചില ശക്തികളുടെ ശ്രമമാണ് പായിപ്പാട്ട് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. തൊഴിലാളികളെ ഇളക്കിവിടാൻ ചിലർ അതിന് പിന്നിൽ പ്രവർത്തിച്ചതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിഥി തൊഴിലാളികളുടെ ഭക്ഷണമായ ചപ്പാത്തിയും ദാലും ഉൾപ്പെടെയുള്ളവ നൽകാനും അവരുടെ ക്ഷേമം ഉറപ്പുവരുത്താനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.